മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒന്നാം പാദ അറ്റാദായത്തില്‍ ഇടിവ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് പാദഫലത്തില്‍ ഇടിവുണ്ടാകുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ എസ്ബിഐയുടെ അറ്റാദായം 13.6 ശതമാനം ഇടിഞ്ഞ് 3241 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 3752 കോടി രൂപയായിരുന്നു.
ബാങ്കിന്റെ അറ്റ പലിശ വരുമാനം 3.5 ശതമാനം ഉയര്‍ന്ന് 11512 കോടി രൂപയിലെത്തി. ഒന്നാം പാദത്തില്‍ എസ്ബിഐയുടെ അറ്റ നിഷ്ക്രിയ ആസ്തി 2.83 ശതമാനമായി ഉയര്‍ന്നു. മൊത്തം നിഷ്ക്രിയ ആസ്തി 5.56 ശതമാനത്തിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: