തൃശ്ശൂര്‍: ബി.എം.ഡബ്ല്യൂ മൊബെയില്‍ ഷോറൂം തൃശ്ശൂരിലെത്തി. അയ്യന്തോളിലെ ലുലു ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്ററിലാണ് ബി.എം.ഡബ്ല്യൂ മൊബെയില്‍ ഷോറൂം ഒരുക്കിയിരിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ബി.എം.ഡബ്ലൂ ബ്രാന്‍ഡ് അനുഭവിച്ചറിയുന്നതിനും, ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനും വാഹന വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുന്നതിനും ബി.എം.ബ്ല്യൂ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്നുള്ള പ്രമോഷണല്‍ വായ്പാ സേവനങ്ങള്‍ നേടുന്നതിനും മൊബെയില്‍ ഷോറൂം അവസരം ഒരുക്കുന്നു.
ബി.എം.ഡബ്ല്യൂ ലക്ഷ്വൂറിയസ് ഡീലര്‍ഷിപ്പുകളുടെ അതേ മാതൃകയിലാണ് മൊബെയില്‍ ഷോറൂം ഒരുക്കിയിരിക്കുന്നത്. വെതര്‍ പ്രൂഫ് എയര്‍കണ്ടീഷന്‍ഡ് ഷോറൂം, റിസപ്ഷന്, വി ഐ പി ലോഞ്ച്, നാല് കാര്‍ ഡിസ്പ്ലേ എന്നിവയെല്ലാം ഇതില്‍ ഉണ്ട്. മൊബെയില്‍ ഷോറൂമുകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക്, ബി.എം.ഡബ്ല്യൂ ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ നിന്ന് വായ്പയും ലഭ്യമാണ്.
ബി.എം.ഡബ്ല്യൂ 3 സീരീസ്, ബി.എം.ഡബ്ല്യൂ എക്സ്1, ബി.എം.ഡബ്ല്യൂ എക്സ് 5 സീരീസ്, ബി.എം.ഡബ്ല്യൂ എക്സ് 6 എന്നിവ മൊബെയില്‍ ഷോറൂമുകളിലെ ഡിസ്പ്ലേ, ടെസ്റ്റ് ഡ്രൈവ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. ബി.എം.ഡബ്ല്യൂ സെവന് സീരീസ്, സിബിയു(കംപ്ലീറ്റ് ബില്‍റ്റ് -അപ്)യൂണിറ്റുകളായ ബി.എം.ഡബ്ല്യൂ ഇസഡ് 4, എക്സ്5, എക്സ് 6 എന്നീ ശ്രേണിയും മൊബെയില്‍ ഷോറൂമില്‍ ഉണ്ടാകും. ആഡംബര കാര്‍ ഡീലര്‍ഷിപ്പ് ഇന്ത്യയില്‍ ആദ്യം എത്തിച്ചത് തങ്ങളാണെന്ന് ബി.എം.ഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സാഹ്ര്‍ പറഞ്ഞു.
ഇന്ത്യന്‍ വിപണിയില്‍ 35 വിപണന കേന്ദ്രങ്ങളാണ് ബി.എം.ഡബ്ല്യൂവിനുള്ളത്. ഇത് ഉടനെ 50 ആക്കി വര്‍ധിപ്പിക്കും. തൃശ്ശൂരിലെ മൊബെയില്‍ ഷോറൂം കൈകാര്യം ചെയ്യുന്നത് പ്ലാറ്റിനോ ക്ലാസിക് (0484 6696666) ആണ്. അന്വേഷണങ്ങള്‍ക്ക് കെ. ജയകുമാറുമായി (9249512123) ബന്ധപ്പെടാവുന്നതാണ്.
കര്‍ണാല്‍ (ഹരിയാന), ആഗ്ര (ഉത്തര്‍പ്രദേശ്), പാട്ന (ബിഹാര്‍), ഭോപ്പാല്‍ (മദ്ധ്യപ്രദേശ്),ജാംഷെഡ്പൂര്‍ (ജാര്‍ഖണ്ഡ്), ഡെറാഡൂണ്‍ (ഉത്തരാഖണ്ഡ്), നാസിക് (മഹാരാഷ്ട്ര), മധുര (തമിഴ്നാട്), മൈസൂര്‍ (കര്‍ണാടക), വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), വിജയവാഡ (ആന്ധ്രാപ്രദേശ്), കോയമ്പത്തൂര്‍ (തമിഴ്നാട്) കോട്ടയം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മൊബെയില്‍ ഷോറൂം തൃശ്ശൂരില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: