കൊച്ചി: റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സ്ത്രീകളുടെ ആരോഗ്യ ആവശ്യങ്ങള്‍ക്കുള്ള നൂതനവും സവിശേഷവുമായ റിലയന്‍സ് ഹെല്‍ത്ത് ഗെയ്ന്‍ ഇന്‍ഷുറന്‍സ് പദ്ധതി വിപണിയിലെത്തിച്ചു.
സ്ത്രീകളുടെ ആരോഗ്യ പരിചരണാവശ്യങ്ങള്ക്ക് പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ പദ്ധതി. അവിവാഹിതകളായ സ്ത്രീകള്‍ക്കും വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും റിലയന്‍സ് ഹെല്‍ത്ത് ഗെയ്ന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നു. ഇന്‍ഷുറന്‍സ് തുകയുടെ വിശാലമായ ശ്രേണിയാണ് പുതിയ ഉല്‍പ്പന്നത്തിന്റെ സവിശേഷത. ഉപഭോക്താവ് ആഗ്രഹിക്കുന്നതു വരെ പദ്ധതി പുതുക്കാം. ഇതിന് എക്സിറ്റ് പ്രായമില്ല. ഒരു പെണ്‍കുട്ടിയെ ഉള്‍പ്പെടുത്തിയാല്‍ കുടുംബത്തിന്റെ ആകെ പ്രീമിയത്തില്‍ പ്രൈസിങ്ങ് ആനുകൂല്യങ്ങളും ലഭിക്കും.
അര്‍ബുദം, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ പോളിസി ഉടമയെ ബാധിക്കുകയാണെങ്കില്‍ അധിക പ്രീമിയം നല്‍കാതെ പോളിസിയുടെ ഗുണങ്ങള്‍ ഒരു വര്‍ഷത്തേക്കുകൂടി ലഭ്യമാകുന്ന ഓട്ടോ എക്സ്റ്റെന്ഷന് സൗകര്യവുമുണ്ട്. കോള്‍ ഓപ്ഷന്, ആക്സിഡന്റല്‍ ഡെത്ത് കവര്‍ എന്നീ പ്രയോജനങ്ങളും പുതിയ പദ്ധതിയിലുണ്ട്.
ഇന്ത്യയുടെ തൊഴില്‍ ശക്തിയുടെ ഇരുപത് ശതമാനവും സ്ത്രീകളാണ.് അവരില്‍ പത്ത് ശതമാനത്തിന് മാത്രമാണ് സ്വന്തമായി ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉള്ളതെന്ന് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് സിഇഒ രാകേഷ് ജെയ്ന്‍ പറഞ്ഞു.
മൂന്ന് ലക്ഷം രൂപ ഇന്‍ഷുറന്‍സ് ഉള്ള പോളിസി ഉടമയ്ക്ക് മൂന്ന് വര്‍ഷം ക്ലെയിം ചെയ്യാതിരുന്നാല്‍ നൂറു ശതമാനം ക്യുമിലേറ്റീവ് ബോണസ് ലഭിക്കും. കോള്‍ ഓപ്ഷന് പ്രകാരം നാലാം തവണ പോളിസി പുതുക്കിയാല്‍ പോളിസി ഉടമയുടെ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിക്കുകയും ചെയ്യും. ഉടമയ്ക്ക് തുടര്‍ആനുകൂല്യങ്ങളും ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
റിലയന്‍സ് ഹെല്‍ത്ത് ഗെയ്ന്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പദ്ധതിയുടെ കീഴില്‍ സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന 4000-ലേറെ ആശുപത്രികളുടെ ഒരു ശൃംഖലയും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: