കൊച്ചി: ടാറ്റാ ടെലി സര്‍വ്വീസസിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ കേരളത്തിലെ, പുതിയ സിഡിഎംഎ വരിക്കാര്‍ക്കായി, അണ്‍ലിമിറ്റഡ് ഉപയോഗം ഓഫര്‍ ചെയ്യുന്ന, അത്യാകര്‍ഷകമായ ഒരു പുതിയ പോസ്റ്റ് പേ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നു – അണ്‍ലിമിറ്റഡ് 1299 പ്ലാന്‍. ഇന്ത്യയിലുടനീളം ഏത് മൊബെയില്‍, ഫിക്സഡ് ലൈന്‍ നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് ലോക്കല്‍, നാഷണല്‍ കോളുകള്‍, അണ്‍ലിമിറ്റഡ് റോമിംഗ് ആനുകൂല്യം, സൗജന്യ 3 ജിബി ഡാറ്റാ, 3000 മെസ്സേജുകള്‍ (ലോക്കല്‍ & നാഷണല്‍) എന്നിവ പുതിയ പ്ലാന്‍ ഓഫര്‍ ചെയ്യുന്നു.
3 ജിബി ഡാറ്റാ ഉപയോഗം കഴിഞ്ഞാല്‍, 0.30 പൈസ എംബി നിരക്കില്‍ ഡാറ്റാ ഉപയോഗം ലഭ്യമാകും. 3000 മെസ്സേജുകളുടെ ഉപയോഗ പരിധി കഴിഞ്ഞാല്‍ ലോക്കല്‍ എസ്എംഎസിന് 1 രൂപയും, നാഷണല്‍ എസ്എംഎസുകള്‍ക്ക് 1.50 രൂപയും, ഇന്റര്‍നാഷണല്‍ എസ്എംസുകള്ക്ക് 5 രൂപയും ചാര്‍ജ്ജ് ഈടാക്കും. അതുപോലെ, എല്ലാ റോമിംഗ് ഇന്‍കമിംഗ് കോളുകള്‍ക്കും മിനുറ്റിന് 1 രൂപയും എല്ലാ ലോക്കല്‍, എസ്ടിഡി ഔട്ട് ഗോയിംഗ് കോളുകള്‍ക്കും മിനുറ്റിന് 1.5 രൂപയും ചാര്‍ജ്ജ് ചെയ്യപ്പെടും.
പണത്തിന് മൂല്യം നല്കുന്ന ഈ പുതിയ പ്ലാന്‍ കസ്റ്റമേഴ്സിന് കൂടുതല്‍ സംതൃപ്തി പ്രദാനം ചെയ്യുമെന്ന് പ്രത്യാശിക്കുന്നു. ടാറ്റാ ഡോകോമോ സിഡിഎംഎ, തുടര്‍ച്ചയായി പണത്തിന് മൂല്യം നല്കുന്ന പ്ലാനുകള്‍ നല്‍കുന്നതിലൂടെ, കസ്റ്റമേഴ്സിനെ ഒരു പരിധിക്കുള്ളിലെ അവസ്ഥയില്‍ നിന്നും പരിധികളില്ലാത്ത മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. പുതിയ ഓഫര്‍ അവതരിപ്പിച്ചുകൊണ്ട് ടാറ്റാ ഡോകോമോ, കേരള സര്‍ക്കിള്‍ ജ്യോഗ്രഫി തലവന്‍ വിനോദ്കുമാര്‍ ഗിയാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: