കൊച്ചി: മൈ ഹോം മൈ കാര്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ ഫെഡറല്‍ ബാങ്ക് ഭവന, വാഹന വായ്പാ മേളകള്‍ ആരംഭിച്ചു. ഈ വായ്പാ മേള സെപ്തംബര്‍ 30 വരെ നീണ്ടു നില്ക്കും. ഉത്സവസീസണായ ഈ മാസങ്ങളില്‍ തുകയോ കാലാവധിയോ പരിഗണിക്കാതെ 10.25% എന്ന താഴ്ന്ന പലിശനിരക്കില്‍ ബാങ്ക് ഭവനവായ്പകള്‍ ലഭ്യമാക്കും. 10.25% മുതലാണ് കാര്‍ ലോണുകളുടെയും പലിശനിരക്ക്.
മേളയുടെ കാലയളവില്‍ ഭവന, വാഹന വായ്പകള്‍ക്ക് പ്രോസസിംഗ് ഫീസ് ഈടാക്കുകയില്ലെന്ന സവിശേഷതയുമുണ്ട്. മേളയുടെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തത്സമയ വായ്പാ അനുമതിയ്ക്കായി സവിശേഷ ലോണ്‍ സ്റ്റാളുകളും തുറക്കും. ഗൃഹപ്രവേശത്തിനുള്ള ഹൗസ് വാമിംഗ് ലോണുകളും ഇക്കാലയളവില്‍ ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: