ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ടാബ്ലറ്റായ ആകാശിന്റെ പുതിയ പതിപ്പ് അടുത്ത വര്‍ഷത്തോടെ ലഭ്യമായി തുടങ്ങുമെന്ന് ടെലികോം-ഐടി മന്ത്രി കപില്‍ സിബല്‍ അറിയിച്ചു. ആകാശ് 4 എന്ന് പേരിട്ടിരിക്കുന്ന ഈ ടാബ്ലറ്റ് 2014 ജനുവരിയോടെ വിതരണത്തിനെത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഈ ടാബ്ലറ്റ് ഇന്ത്യയില്‍ നിര്‍മിക്കുന്നതിന് 12 ഓളം നിര്‍മാതാക്കള്‍ സന്നദ്ധത പ്രകടിപ്പിച്ചതായും സിബല്‍ അറിയിച്ചു. ഉത്പാദന വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍മാണ കരാര്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സപ്ലൈസ് ആന്റ് ഡിസ്പോസല്‍സ് തുടങ്ങുമെന്നും സിബല്‍ പറഞ്ഞു.
പുതിയ ടാബ്ലറ്റിന്റെ സവിശേഷതകള്‍ സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ആകാശ് ടാബ്ലറ്റിന്റെ കഴിഞ്ഞ പതിപ്പ് 2,276 രൂപയ്ക്കാണ് വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: