കൊച്ചി : ഒട്ടേറെ പുതുമകളോടു കൂടിയ വെസ്പ വിഎക്സ് ഇന്ത്യന്‍ വിപണിയിലെത്തി. ഇറ്റാലിയന്‍ പിയാജിയോ ഗ്രൂപ്പിന്റെ ഇന്ത്യന്‍ സബ്സിഡിയറി ആയ പിയാജിയോ വെഹിക്കിള്‍സ് ആണ് വെസ്പ വിഎക്സ് വിപണിയിലെത്തിച്ചത്.
മെറ്റാലിക് ഗ്രീന്‍, ഡ്യുവല്‍ ടോണ്‍ റെഡ് ആന്‍ഡ് പിങ്ക് എന്നീ നിറങ്ങളില്‍ വെസ്പ വിഎക്സ് ലഭ്യമാണ്. ഇന്ത്യന്‍ റോഡുകള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത വെസ്പ വിഎക്സ് യൂറോപ്പിലും അമേരിക്കയിലും ഏറേ ജനപ്രീതി നേടിയ വെസ്പ എല്‍എക്സിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പിയാജിയോ ഗ്രൂപ്പിന്റെ എക്കാലത്തെയും ബെസ്റ്റ് സെല്ലറാണ് വെസ്പ എല്‍എക്സ്.
ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, ട്യൂബ്ലസ് ടയര്‍, മികച്ച ഗ്രിപ്പ് നല്കുന്ന ഉയര്‍ന്ന സാഡ്ല്‍ ഹാന്‍ഡില്‍ ബാര്‍, അതിനൂതന സ്പീഡോ മീറ്റര്‍ ഡയല്, ബീജ് സീറ്റ് ഓപ്ഷന് എന്നിവയാണ് പ്രത്യേകതകള്‍.
യഥാര്‍ത്ഥ ഇറ്റാലിയന്‍ വെസ്പയുടെ വരവോടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം വിഭാഗത്തോടുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കമ്പനി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. വെസ്പ വിഎക്സിന്റെ പുതിയ ഘടകങ്ങള്‍ ഈ ബ്രാന്‍ഡിനോടുള്ള അഭിനിവേശം ഉയര്‍ത്തിയിട്ടുമുണ്ട്. പ്രധാന സവിശേഷ ഘടകമായ ട്യൂബ്ലസ് ടയര്‍ കൂടുതല്‍ സുരക്ഷിതത്വവും യാത്രാ സുഖവും പ്രദാനം ചെയ്യുന്നു.
ഇന്ത്യന്‍ വിപണിക്കു വേണ്ടി വികസിപ്പിച്ചെടുത്ത 4 സ്ട്രോക്ക് 3 വാല്‍വ് 125 സിസി എഞ്ചിനാണ് വെസ്പ വിഎക്സിന്റെ മറ്റൊരു സവിശേഷത. ഉയര്‍ന്ന ഊര്‍ജ്ജ കാര്യക്ഷമതയുള്ള പരിസ്ഥിതി സൗഹൃദപരമാണ് എഞ്ചിന്. ഒരു ലിറ്ററിന് 60 കി.മി. ആണ് മെയിലേജ്.
ആഡ്യത്വത്തിന്റെ പ്രതീകമായ വെസ്പ വിഎക്സ് ഇന്ത്യന്‍ യുവതക്കുള്ള സമ്മാനമാണെന്ന് പിയാജിയോ വെഹിക്കിള്‍സ് (ഇന്ത്യ) ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ രവി ചോപ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: