കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ സോളോ ക്യൂ സീരിസ് ഫോണുകള്‍ കേരളത്തില്‍ വിപണിയിലിറക്കി. ക്യൂ600, ക്യൂ700, ക്യൂഃ00 എന്നീ സീരിസുകളാണ് പുതിയതായി വിപണിയിലെത്തിയത്. യഥാക്രമം 8999, 9999, 11550 എന്നിങ്ങനെയാണ് ഈ സ്മാര്‍ട്ട്ഫോണുകളുടെ വില. അല്‍ഡസ് ഗ്ലെയര്‍ ട്രേഡ് ആന്‍ഡ് എക്സ്പോര്‍ട്സാണ് കേരളത്തിലെ വിതരണക്കാര്‍.
ക്യൂ സീരിസിലുള്ള ഈ മൂന്നു ഫോണുകള്‍ക്കും 1.2 ജിഗാ ഹെഡ്സ് ക്വാഡ് കോര്‍ പ്രോസസറും നാല് ജിബി ഇന്റേണല്‍ മെമ്മറിയും 32 ജിബി വരെ എക്സ്പാന്‍ഡബിള്‍ മെമ്മറിയുമുണ്ട്. ക്യൂ600 ഫോണിന് 512 എംബി റാമാണ്. എന്നാല്‍, ക്യൂ700, ക്യൂഃ00 എന്നീ മോഡലുകള്‍ക്ക് 1 ജിബി റാമാണ്.
ക്യൂ സീരിസ് ഫോണുകള്‍ക്ക് 4.5 ഇഞ്ച് ഡിസ്പ്ലേ സ്ക്രീന്‍ വലിപ്പമുണ്ട്. ക്യൂ700, ക്യൂഃ00 എന്നീ മോഡലുകള്‍ക്ക് അഞ്ചു വിരലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന 540ഃ960 റസല്യൂഷനാണ്. ബാറ്ററികള്‍ക്ക് 350 മണിക്കൂര്‍ വരെ സ്റ്റാന്‍ഡ്ബൈ ടൈമും വിവിധ മോഡുകളില്‍ 10 മുതല്‍ 17 മണിക്കൂര്‍ വരെ ടോക്ക്ടൈമും ലഭിക്കും.
ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ മൂന്നു ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്ന് മോഡലുകള്‍ക്കും ഫ്രന്റ്, റിയര്‍ ക്യാമറകളുണ്ട്. ക്യൂ600, ക്യൂ700 മോഡലുകള്‍ക്ക് 5 മെഗാ പിക്സല്‍ ക്യാമറകളും ക്യൂഃ00 മോഡലിന് 8 മെഗാ പിക്സല്‍ ക്യാമറയുമാണ്. ക്യൂ700, ക്യൂഃ00 എന്നീ മോഡലുകള്‍ക്ക് 720 പിക്സല്‍ എച്ച്ഡി വീഡിയോ റിക്കോര്‍ഡിംഗ്, ബസ്റ്റ് മോഡ്സ് ഉണ്ട്. കേരളത്തിലെ പ്രമുഖ റീട്ടെയ്ല്‍ ഔട്ട്ലെറ്റുകളില് സോളോ ക്യൂ സീരിസ് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: