കൊച്ചി: ഗുണനിലവാരം ഉറപ്പാക്കാന്‍ ക്വാളിറ്റി കണ്ട്രോള് യൂണിറ്റുകള്‍ ശക്തമാക്കിയതായി ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയായ റാന്‍ബാക്സി ലബോറട്ടറീസ് ലിമിറ്റഡ് അറിയിച്ചു. റാന്‍ ബാക്സി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വന്ന ഗുണനിലവാര പ്രശ്നത്തെക്കുറിച്ചുള്ള വന്‍ വിവാദത്തെത്തുടര്‍ന്നാണിത്. കമ്പനിക്ക് വലിയ പേരുദോഷമുണ്ടാക്കിയിരുന്നു ഈ വിവാദങ്ങള്‍. ഉപയോക്താക്കള്‍ക്ക് സുരക്ഷിതവും ഫലപ്രദവുമായ മരുന്ന് വിതരണം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ ക്വാളിറ്റി ബൈ ഡിസൈന്‍ തത്വം നടപ്പാക്കിക്കൊണ്ട് കമ്പനിയുടെ ഗവേഷണ വികസന – ഉല്പന്ന വികസന പ്രക്രിയ ശക്തിപ്പെടുത്തിയതായി കമ്പനി അവകാശപ്പെട്ടു.
ജീവനക്കാര്‍ക്ക് വേണ്ടി സമഗ്രമായ പെരുമാറ്റ സംഹിത അവതരിപ്പിച്ചു. സുതാര്യത പ്രോത്സാഹിപ്പിച്ച് ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കാന്‍ പുതിയ ആഭ്യന്തര വിസില്‍ബ്ലോവര്‍ നയം കമ്പനി സ്ഥാപനവത്ക്കരിച്ചു. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡും എക്സിക്യൂട്ടീവ് മാനേജ്മെന്റ് സംഘവും പൂര്‍ണ്ണമായും പുനഃസംഘടിപ്പിക്കപ്പെട്ടു
സമീപ വര്‍ഷങ്ങളില്‍ ഞങ്ങള്‍ കൈക്കൊണ്ട ചില നടപടികള്‍ മുന്‍കാലത്തെ ചില നടപടികള്‍ തിരുത്തുന്നതിനു വേണ്ടി നിലവിലുള്ള ബോര്‍ഡും മാനേജ്മെന്റും കൈക്കൊണ്ട വൈവിധ്യമാര്‍ന്ന നടപടികള്‍ പ്രതിഫലിപ്പിക്കുന്നതും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധതയും വൈദഗ്ദ്ധ്യവും പ്രകടമാക്കിക്കൊണ്ട് റാന്‍ബാക്സി മുന്നോട്ടു നീങ്ങുന്നു എന്ന് ഉറപ്പുവരുത്തുന്നുവെന്ന് റാന്‍ ബാക്സിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ അരുണ്‍ സാഹ്നി പറഞ്ഞു.
ആളുകളുടെ മനസ്സില്‍ വല്ല സംശയവുമുണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികള്‍ കമ്പനി വ്യക്തമായി പ്രദര്‍ശിപ്പിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: