തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ ത്രൈമാസത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അറ്റാദായം 186 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 181 കോടി രൂപയായിരുന്നു. അസ്സല് പലിശ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയര്‍ന്ന് 583 കോടി രൂപയിലെത്തി. പലിശേതര വരുമാനം 253 കോടി രൂപയായി ഉയര്‍ന്നു. അസ്സല് പ്രവര്‍ത്തന വരുമാനം 25 ശതമാനം വര്‍ഷാനുവര്‍ഷ വളര്‍ച്ചയോടെ 836 കോടി രൂപയായി.
ബാസല്‍ 2 ചട്ടക്കൂടിന് കീഴിലെ മൂലധന നഷ്ടസാധ്യതാ ആസ്തി അനുപാതം 2012 ജൂണിലെ 12.70 ശതമാനത്തിന്റെ സ്ഥാനത്ത് 2013 ജൂണ്‍ 30 ല്‍ 10.48 ശതമാനത്തിലെത്തി. ആകെ നിഷ്ക്രിയാസ്തി 3.09 ശതമാനമായി. അസ്സല് നിഷ്ക്രിയാസ്തി 2012 ജൂണിലെ 1.60 ശതമാനത്തെ അപേക്ഷിച്ച് 1.74 ശതമാനമായി.
2013 ജൂണ്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 155275 കോടി രൂപയിലെത്തി. 2012 ജൂണിലെ 74082 കോടി രൂപയെ അപേക്ഷിച്ച് ബാങ്കിന്റെ നിക്ഷേപങ്ങള്‍ 19.78 ശതമാനം വളര്‍ച്ചയോടെ 88736 കോടി രൂപയായി. 2013 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 3892 കോടി രൂപയുടെ വര്‍ധനവോടെ പ്രവാസി നിക്ഷേപങ്ങള്‍ 21574 കോടി രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: