ന്യൂദല്‍ഹി: സ്പൈസ്ജെറ്റ് സിഇഒ നീല്‍ മില്‍സ് രാജി വച്ചു. സ്പൈസ്ജെറ്റ് മേധാവി കലാനിധി മാരനുമായിട്ടുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. കരാര്‍ പ്രകാരം ഒന്നരവര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് രാജി. 2010 ലാണ് മില്‍സ് സ്പൈസ്ജെറ്റ് സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ദുബായിയില്‍ നിന്നുമാണ് ഇദ്ദേഹം സ്പൈസ്ജെറ്റില്‍ എത്തുന്നത്. എന്നാല്‍ മില്ലിന്റെ രാജിക്കാര്യത്തില്‍ പ്രതികരിക്കാന്‍ സ്പൈസ്ജെറ്റ് അധികൃതര്‍ തയ്യാറായില്ല.
സ്പൈസ്ജെറ്റ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ ഹാരിഷ് മൊയ്തീന് കുട്ടിയും അടുത്തിടെ രാജി വച്ചിരിന്നു. 2012-13 സാമ്പത്തിക വര്‍ഷം 191 കോടിയുടേയും തൊട്ട് മുന്‍ വര്‍ഷം 606 കോടി രൂപയുടേയും നഷ്ടമാണ് നേരിട്ടത്. 2013 ജനുവരി-മാര്‍ച്ച് കാലയളവില്‍ 186 കോടി രൂപയാണ് നഷ്ടം കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: