കൊച്ചി: ബിഎംഡബ്ല്യൂ പരമ്പരയിലെ എല്ലാം കൊണ്ടും അതിനൂതനമായ ബിഎംഡബ്ല്യൂ 1 ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും. ഇതിന്റെ മുന്നോടിയായി ഇന്ത്യയില്‍ നിന്നുള്ള എട്ട് ഭാഗ്യവാന്മാര്ക്ക് ജര്‍മ്മനിയില്‍ ബിഎംഡബ്ല്യൂ1 പരമ്പര ഓടിക്കാന്‍ അവസരം ലഭിക്കും. ഡൈനാമിക് 1 എക്സ്പീരിയന്‍സ് മത്സരത്തിലൂടെയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് വിജയികളുടെയും മുഴുവന്‍ ചെലവും ബിഎംഡബ്ല്യൂ ആണ് വഹിക്കുക. ജര്‍മ്മനിയിലെ മ്യൂനിച്ചിന് സമീപമുള്ള മേസാക്ക് ഡ്രൈവിങ്ങ് സര്‍ക്യൂട്ടിലാണ് വിജയികള്‍ക്കുള്ള ടെസ്റ്റ് ഡ്രൈവ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡു ല്‍ക്കറും ഫിയ ജീ റ്റി 1 ലോക ചാമ്പ്യന്‍ ഷിപ്പിലെ ഇന്ത്യയില്‍ നിന്നുള്ള റേസ് ഡ്രൈവറായ അര്മാന് ഇബ്രാഹിമും വിജയികള്‍ക്കൊപ്പം മ്യൂനിച്ച് ടെസ്റ്റ് ഡ്രൈവില്‍ പങ്കെടുക്കും.
ഡ്രൈവിങ്ങില്‍ ഒരു പുതിയ അര്‍ത്ഥതലമാണ് ബിഎംഡബ്ല്യൂ1 പരമ്പര ലഭ്യമാക്കുന്നതെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. അസാധാരണമായ സുരക്ഷാഘടകങ്ങള്‍ അവിസ്മരണീയമായ ഡ്രൈവിങ്ങ് എന്നിവയാണ് ബിഎംഡബ്ല്യൂ 1ന്റെ പ്രത്യേകതകള്‍ എന്ന് അദ്ദേഹം പറഞ്ഞു. ബിഎംഡബ്ല്യൂ 1 ന്റെ ഇന്ത്യയിലേക്കുള്ള വരവ് താന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഡൈനാമിക് 1 എക്സ്പീരിയന്‍സ് മത്സരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ംംം.ഋയിമാശര1.ശി സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: