കൊച്ചി : ഡയറക്ട് സെല്ലിങ്ങ് വ്യവസായം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച കരട് മാര്‍ഗനിര്‍ദേശ രേഖ, ഇന്ത്യന്‍ ഡയറക്ട് സെല്ലിങ്ങ് അസോസിയേഷന് (ഐഡിഎസ്എ) സ്വാഗതം ചെയ്തു. യഥാര്‍ത്ഥ ഡയറക്ട് സെല്ലിങ്ങ് കമ്പനികളെയും തട്ടിപ്പ് പദ്ധതികളെയും കൃത്യമായി വേര്തിരിച്ചുകാട്ടുന്നതാണ് പ്രസ്തുത മാര്ഗനിര്ദേശരേഖയെന്ന് ഐഡിഎസ്എ സെക്രട്ടറി ജനറല്‍ ഛവി ഹേമന്ദ് ചൂണ്ടികാട്ടി.
ഡയറക്ട് സെല്ലിങ്ങ് മേഖലയ്ക്ക് മാത്രമായി ഒരു നിയമാനുസൃത ചട്ടക്കൂട് ഉണ്ടാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഉപഭോക്തൃ മന്ത്രാലയവും കോര്‍പ്പറേറ്റ് മന്ത്രാലയവും പുതിയ മാര്‍ഗനിര്‍ദേശ രേഖയ്ക്ക് അംഗീകാരം നല്‍കുന്നതോടെ ഡയറക്ട് സെല്ലിങ്ങ് മേഖലയ്ക്ക് സംരക്ഷണം ലഭ്യമാകും.
ഡയറക്ട് സെല്ലിങ്ങ് മേഖലയുടെ പ്രവര്‍ത്തന സുതാര്യതയ്ക്ക് നയപരമായ ചട്ടക്കൂടും നിര്‍വചനവും അനിവാര്യമാണ്. വ്യാജ സാമ്പത്തിക പിരമിഡ് പദ്ധതികളെയും തട്ടിപ്പ് സ്ഥാപനങ്ങളെയും ഉന്മൂലനം ചെയ്യാന്‍ ഇത് ആവശ്യവുമാണെന്ന് ഛവി ഹേമന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: