തൃശ്ശൂര്‍: സീമാസിന്റെ 13-ാമത്തെ ഷോറും കൊടുങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടന് ദുല്‍ഖര്‍ സല്‍മാനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കിഡ്സ്വെയര് സെക്ഷന്റെ ഉദ്ഘാടനം വി.എസ്. സുനില്‍കുമാര്‍ എംഎല്‍എയും വെഡ്ഡിംഗ് ഫ്ലോര്‍ കൊടുങ്ങല്ലൂര്‍ ചെയര്‍പേഴ്സണ്‍ കെ.ബി.മഹേശ്വരിയും ഫാന്‍സി സാരി സെക്ഷന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ ജനറല്‍ സെക്രട്ടറി എന്‍.ബി.വിനോദ് കുമാറും നിര്‍വഹിച്ചു. ആദ്യ വില്പന സീമാസ് ഫൗണ്ടര്‍ ഡയറക്ടര്‍ കെ.എ.പരീതിന്റെ ഭാര്യ ഫാത്തിമ പരീത് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുള്‍ റഷീദിന് നല്കി നിര്‍വഹിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ തന്നെ രണ്ടാമത്തെ ഷോറൂമാണ് ഇപ്പോള്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. കാഞ്ചീപുരം, ബനാറസ് പട്ടുകളുടെ ശേഖരം, ഫാന്‍സി സാരികള്‍, വെഡ്ഡിംഗ് ലെഹന്ഗാസ്, ട്രൗസേഴ്സ്, ജീന്‍സ്, കുര്‍ത്തകള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഓരോ വെഡ്ഡിംഗ് പര്ച്ചേഴ്സിനുമൊപ്പം സ്വര്‍ണ നാണയം സമ്മാനമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: