കൊച്ചി : ലക്ഷ്വറി ടൂറര്‍ വിഭാഗത്തില്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ബി – ക്ലാസിന്റെ പിന്നാലെ മേഴ്സിഡസ് ബെന്‍സ് അതിന്റെ ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കി. ബി 180 സിഡിഐ സ്റ്റെയില്‍ എന്ന പുതിയ വാഹനം പരമാവധി ഇന്ധനക്ഷമതയുള്ള കാര്യക്ഷമമായ എന്‍ജിനുമായാണ് എത്തുന്നത്. സെഡാന്റെ സുഖസൗകര്യങ്ങളും എസ് യു വിയുടെ ഉപയോഗവും ഒരുമിപ്പിക്കുന്ന പുതിയ വാഹനം മേഴ്സിഡസ് ബെന്‍സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ എബര്‍ഹാര്‍ഡ് കേണാണ് പുറത്തിറക്കിയത്. ബോളിവുഡ് താരങ്ങളായ അഭയ് ദിയോള്‍, അതിഥിറാവു എന്നിവര്‍ പങ്കെടുത്തു.
മികച്ച ഇന്റീരിയറുകളുമായാണ് ബി 180 സി ഡി ഐയുടെ വരവ്. ഡ്യുവല്‍ ടൂണറുള്ള പുതിയ ഓഡിയോ 20 സിഡി ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. ബ്ലൂടൂത്ത് ഇന്റര്‍ഫേസും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. 14.7 സെ.മി സ്ക്രീനിന്റെ കളര്‍ ഡിസ്പ്ലേയാണ് ഇതിനുള്ളത്. 1000 എന്‍ട്രികള്‍ ഉള്‍പ്പെടുത്താവുന്ന അഡ്രസ് ബുക്ക് മെമ്മറിയാണ് മറ്റൊന്ന്. ശുദ്ധവും കാര്യക്ഷമവും ശക്തവുമായ 4 സിലിണ്ടര്‍ ഡീസല്‍ എന്ജിന് മികച്ച ടോര്‍ക്ക് നല്കുന്നു. ശബ്ദവും കമ്പനവും കുറച്ചിട്ടുണ്ട്. മണിക്കൂറില്‍ പരമാവധി 190 കിലോമീറ്റര്‍ വേഗത്തില്‍ പായാന്‍ ഇതിന് കഴിയും. ടാങ്ക് കപ്പാസിറ്റി 50 ലിറ്ററാണ്. മെയിലേജ് ലിറ്ററിന് 18.98 കിലോമീറ്ററാണ്. ജൂപ്പിറ്റര്‍ റെഡ്, സൈറസ് വൈറ്റ്, പോളാര്‍ സില്‍വര്‍, പുതിയ മോണോലിത്ത് ഗ്രേ എന്നി കളറുകളില്‍ ലഭ്യമാണ്. മുംബൈയിലെ എക്സ് ഷോറൂം വില 22.60 ലക്ഷം രൂപ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: