ന്യൂദല്‍ഹി: ടെലികോം മേഖലയിലെ ലയനവും ഏറ്റെടുക്കലും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍. ടെലികോം മേഖലയിലെ ഏകീകരണത്തിനാണ് ഇതോടെ വഴി തെളിഞ്ഞിരിക്കുന്നത്.
ജൂലൈ 31 ന് മുമ്പ് ഇത് സംബന്ധിച്ച നയം നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നാണ് കേന്ദ്ര നിയമ-ടെലികോം മന്ത്രി കപില്‍ സിബല്‍ പറഞ്ഞത്. ഇന്ത്യന്‍ ടെലികോം മേഖലയില്‍ നിലവില്‍ 13 മൊബെയില്‍ ഫോണ്‍ സേവന ദാതാക്കളാണുള്ളത്. അന്തിമ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുമ്പോള്‍ ഇതില്‍ ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടെലികോം സേവനദാതാക്കള്‍ ഇക്കാര്യം പരസ്പരം സംഭാഷണം നടത്തിയിട്ടുണ്ട്. മൂന്ന് ടെലികോം സേവന ദാതാക്കള്‍ ഓഹരി വില്പന നടത്തുന്നതിന് വേണ്ടി അന്വേഷിക്കുകയാണെന്നും അന്തിമ മാര്‍ഗ്ഗ നിര്ദ്ദേശനത്തിനായി പ്രതീക്ഷിക്കുകയാണെന്നും ഒരു ടെലികോം കമ്പനി എക്സിക്യൂട്ടീവ് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഏറ്റെടുക്കലും ലയനവും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചെങ്കിലും വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: