ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി 200 ഓളം ജീവനക്കാരെ താല്കാലികമായി പിരിച്ചുവിടുന്നു. ജൂണില്‍ മാരുതി സുസുക്കിയുടെ ഉത്പാദനത്തില്‍ 25 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. അടുത്തിടെ ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഡീസല്‍ വാഹനത്തിന്റെ ഡിമാന്റില്‍ വന്‍ ഇടിവാണ് ഉണ്ടായത്.
ഇതേ തുടര്‍ന്നാണ് ജീവനക്കാരോട് അനിശ്ചിത കാലത്തേക്ക് അവധിയില്‍ പ്രവേശിക്കാന്‍ സുസുക്കി പവര്‍ട്രെയിന്‍ ഇന്ത്യ ലിമിറ്റഡിലെ (എസ് പി ഐ എല്‍) ജീവനക്കാര്‍ക്കാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഡിമാന്റ് കുറഞ്ഞതിനെ തുടര്‍ന്ന് എസ് പി ഐ എല്ലിലെ മൂന്നാമത്തെ ഷിഫ്റ്റ് നിര്‍ത്തുന്നതിനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: