മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷം ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ 40,000 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വാങ്ങും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് വര്‍ധനവായിരിക്കും ഈ വര്‍ഷം ഉണ്ടാവുക. ഈ വര്‍ഷം ഓഹരി വിപണിയില്‍ 40,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുകയെന്ന് എല്‍ ഐ സി ചെയര്മാന് എസ്.കെ.റോയ് പറഞ്ഞു. ഈ മാസം ആദ്യമാണ് ഇദ്ദേഹം ചെയര്‍മാനായി ചുമതലയേറ്റത്.
നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ 14,000 കോടി രൂപയുടെ നിക്ഷേപം എല്‍ ഐ സി നടത്തിക്കഴിഞ്ഞു. ശേഷിക്കുന്ന മാസങ്ങളില്‍ 30,000 കോടി രൂപയുടെ നിക്ഷേപമായിരിക്കും നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: