കൊച്ചി: കൊച്ചി ലുലുമാളില്‍ എന്‍ ആര് ഐ ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്ന് തുടങ്ങും. എന്‍ ആര് ഐ ലുലു ഫെസ്റ്റ് നാളെ രാവിലെ സിനിമാ താരം ഭാവന ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വാങ്ങുമ്പോള്‍ കൂടുതല്‍ വിജയം എന്നതാണ് ഈ ഫെസ്റ്റിവലിന്റെ പ്രത്യേകത. ഒരു ദിവസം ലുലു മാളിലെ ഏതെങ്കിലും ഔട്ട്ലെറ്റില് നിന്നോ വ്യത്യസ്ത ഔട്ട്ലെറ്റുകളില് നിന്നോ ഏറ്റവും കുറഞ്ഞത് 5000 രൂപയുടെ പര്‍ച്ചേസ് നടത്തുന്ന ആര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ഷോപ് മോര് വിന് മോര് കൗണ്ടറില്‍, മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പര്‍ച്ചേസ് ചെയ്ത ബില്ല് ഹാജരാക്കി രജിസ്റ്റര്‍ ചെയ്യാം.
ഒരു ദിവസം ഏറ്റവും കൂടുതല്‍ തുകയ്ക്ക് പര്‍ച്ചേസ് ചെയ്യുന്നയാളെ സൂപ്പര്‍ ഷോപ്പറായി തെരഞ്ഞെടുക്കും. ഫെസ്റ്റിവല്‍ സമയത്ത് എല്ലാ ആഴ്ചയുടേയും അവസാനം തെരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് വീക്ക്ലി പ്രൈസ് ലഭിക്കും. ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും എല്ലാ റീടെയില്‍ ഷോപ്പുകളിലും പ്രത്യേക ഓഫര്‍ ലഭിക്കുന്നതിന് പുറമെ വിദേശ മലയാളികള്‍ക്കും സവിശേഷ ഓഫറുകളും ഉണ്ടായിരിക്കും. റംസാനോട് അനുബന്ധിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 33 തരം ഈത്തപ്പഴങ്ങളുടെ ശേഖരമായി ഈത്തപ്പഴ ഫെസ്റ്റിവല്‍ ബിരിയാണി ഫെസ്റ്റിവല്‍, റംസാന് അറേബ്യന്‍ വിഭവങ്ങളും ഒരുക്കും. ലൈഫ് സ്റ്റോറായ ലുലു ഫാഷനില്‍ അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവുണ്ട്. എന്‍ ആര് ഐ ഫെസ്റ്റിവല്‍ ആഗസ്റ്റ് 31 ന് അവസാനിക്കും.
പത്രസമ്മേളനത്തില്‍ എം.എ.നിഷാദ്(ഡയറക്ടര്‍), ഷിബു ഫിലിപ്(ബിസിനസ് മേധാവി, ലുലുമാള്‍), പി.എ.നിഷാദ്(റീട്ടെയില്‍ ബിസിനസ് മേധാവി), എന്‍.ബി.സ്വരാജ്(മീഡിയ കോ ഓര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: