തിരുവനന്തപുരം: എച്ച് ആന്‍ഡ് ആര് ജോണ്സണ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ കരാറില്‍ ബോളിവുഡ് നടി കത്രീനാ കൈഫ് ഒപ്പുവെച്ചു. അംബാസിഡറാകുന്നതിന്റെ ഭാഗമായി കമ്പനിയുടെ ടെയില്‍, ബാത്ത്റൂം ഉല്പന്നങ്ങള്, എഞ്ചിനീയേര്‍ഡ് മാര്‍ബിള്‍ അന്‍ഡ് ക്വാര്‍ട്സ്, മോഡുലാര്‍ കിച്ചണ്‍ ബിസിനസ്സ് എന്നിവയിലും കത്രീന ഭാഗമാകും.
1958 ല്‍ കമ്പനി ഒന്നായതിനു ശേഷം ഇതാദ്യമായാണ് എച്ച് ആന്‍ഡ് ആര് ജോണ്സണ് ഇന്ത്യ ഒരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് അംബാസഡറാക്കുന്നത്. എച്ച് ആന്‍ഡ് ആര് ജോണ്സണ് ഇന്ത്യ വിവിധ ബിസിനസുകളില്‍ നിന്നായി പുത്തന്‍ ഉന്മേഷം വീണ്ടെടുക്കാനാണ് കത്രീനാ കൈഫിനെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള നീക്കം നടത്തുന്നത്.
കത്രീനയുമായുള്ള സഹകരണത്തിലൂടെ ആഗോളതലത്തില്‍ കമ്പനിയുടെ പ്രതിഛായ, പുതുമ, സമകാലീനത എന്നീ മൂല്യങ്ങളെ ദൃഢപ്പെടുത്താന്‍ സാധിക്കുമെന്നും കത്രീന കൈഫ് ബ്രാന്‍ഡ് അബാസഡറായി കരാറില്‍ ഒപ്പുവെച്ചതിനെക്കുറിച്ച് എച്ച് ആന്‍ഡ് ആര് ജോണ്സണ് ഇന്ത്യയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുശീല്‍ മാതേയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: