കൊച്ചി : സണ്‍ഫീസ്റ്റ് യിപ്പീ നൂഡില്‍സ് മിനിറ്റുകള്‍ക്കുള്ളില്‍ ഉണ്ടാക്കാവുന്ന ചൈനീസ് മസാല നൂഡില്‍സ് പുറത്തിറക്കി.
ചൈനീസിന്റെയും മസാലയുടെയും രുചികള്‍ സമന്വയിപ്പിച്ച പുതിയ ചൈനീസ് മസാലയുടെ 75 ഗ്രാം പാക്കറ്റ് മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ഇതിന് 15 രൂപയാണ് വില.
രണ്ടരവര്‍ഷം മുമ്പ് വിപണിയിലെത്തിയ ഐ ടി സിയുടെ സണ്‍ഫീസ്റ്റ് യിപ്പീ നൂഡില്‍സ് ഇപ്പോള്‍ രാജ്യത്തെ ഇന്‍സ്റ്റന്റ് നൂഡില്‍സ് വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മികച്ച നൂഡില്‍സ് ലഭ്യമാക്കിയാണ് യിപ്പീ വിപ്ലവം അരങ്ങേറിയത്. പാചകം ചെയ്യുമ്പോള്‍ യിപ്പീയുടെ നവീനമായ വൃത്താകൃതിയിലുള്ള നൂഡിലുകള്‍ ഒടിച്ചിടേണ്ടതില്ല. വെന്തുകഴിയുമ്പോള്‍ നീളമുള്ള നൂഡിലുകള്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കുന്നു. ചൂടാറിയാലും കട്ടിയാകാതെ മൃദുത്വമാര്ന്ന് നില്‍ക്കുമെന്നതാണ് മറ്റൊരു പ്രത്യേകതയെന്നും നിര്‍മാതാക്കള്‍ പറയുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ ഉണ്ടാക്കാവുന്ന യിപ്പീ ചൈനീസ് നൂഡില്‍സ് ചൈനീസ് മസാലയുടെ രുചി നല്‍കുമെന്ന് ഐ ടി സിയുടെ ഫുഡ് ഡിവിഷന് സി ഇ ഒ ചിത്രാഞ്ജന്‍ ധര് പറഞ്ഞു. ഐ ടി സി ഹോട്ടല്‍സിലെ മാസ്റ്റര്‍ ഷെഫുമാര്‍ ഒത്തുചേര്ന്നുണ്ടാക്കിയതാണ് ചൈനീസ് നൂഡില്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: