കൊച്ചി: മുന്‍നിര കാര്‍ഷികോല്‍പ്പന്ന എക്സ്ചേഞ്ചായ എന്സിഡിഇ എക്സിന് കാര്‍ഷികോല്‍പ്പന്ന അവധി വ്യാപാര കരാറുകളുടെ സ്റ്റാഗേര്‍ഡ് ഡെലിവറി കരാര്‍ പൂര്‍ത്തിയാക്കുന്നതിന്റെ അവസാന പത്തു ദിവസങ്ങളിലായി ചുരുക്കാന്‍ അവധി വ്യാപാര കമ്മീഷന് ( എഫ്.എം.സി.) അനുമതി നല്കി. 2013 ആഗസ്റ്റില്‍ അവസാനിക്കുന്ന കരാറുകള്‍ മുതലായിരിക്കും ഇതു ബാധകമാകുക. ഊഹക്കച്ചവടം ഒഴിവാക്കാനായി 2012-ല്‍ ആയിരുന്നു ഈ സംവിധാനത്തിനു തുടക്കം കുറിച്ചത്. കരാര്‍ അവസാനിക്കുന്ന മാസത്തിലെ അഞ്ചാം തീയ്യതി മുതല്‍ കരാര്‍ അവസാനിക്കുന്ന തീയ്യതി വരെ ഡെലിവറി നടത്താന്‍ ഇതുവഴി സൗകര്യമുണ്ടായിരുന്നു. വിപണിയെ കൂടുതല്‍ ശക്തമാക്കാന്‍ പുതിയ നടപടി സഹായിക്കുമെന്ന് എന്സിഡിഇ എകസ്. മാനേജിങ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് സമീര്‍ ഷാ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: