കൊച്ചി: ടാറ്റാ ടെലി സര്‍വ്വീസസ് ലിമിറ്റഡിന്റെ ഏകീകൃത ടെലികോം ബ്രാന്‍ഡായ ടാറ്റാ ഡോകോമോ 2ജി, 3ജി വോളിയം ബേസ്ഡ് ചാര്‍ജ്ജിംഗ് നിരക്കുകള്‍ 90% കുറച്ചു. രാജ്യത്തുടനീളമുള്ള നിലവിലുള്ളതും പുതിയതുമായ എല്ലാ പ്രീ പേ ജിഎസ്എം വരിക്കാര്‍ക്കും 2013 ജൂലൈ 1 മുതല്‍ പുതിയ കുറഞ്ഞ നിരക്കുകളില്‍ സേവനം ലഭ്യമാകും.
പുതുക്കിയ നിരക്കുകള്‍: 2ജി പായ്ക്കുകള്‍ – റീചാര്‍ജ്ജ് 126 (2ജിബി 30 ദിവസത്തേക്ക്),റീചാര്‍ജ്ജ് 148 (2.5ജിബി 30 ദിവസത്തേക്ക്), റീചാര്‍ജ്ജ് 249 (3ജിബി 60 ദിവസത്തേക്ക്). 3ജി ഡാറ്റാ പായ്ക്ക് – റീചാര്‍ജ്ജ് 255 (2ജിബി 30 ദിവസത്തേക്ക്). 2ജി, 3ജി ഡാറ്റാ പായ്ക്കുകള്‍ തിരഞ്ഞെടുക്കുന്ന വരിക്കാര്‍ക്ക്, 10 കെബി ഡാറ്റാ ഉപയോഗത്തിന് 10 പൈസ ആയിരുന്ന സ്ഥാനത്ത് 1 പൈസയ്ക്ക് 10 കെബി ഉപയോഗം ലഭ്യമാകുന്നു. ദേശീയ തലത്തില്‍ ടാറ്റാ ഡോകോമോ നെറ്റ് വര്‍ക്ക് പരിധിയില്‍ റോമിംഗില്‍ വരുന്ന കസ്റ്റമേഴ്സിനും ഈ സേവനം ലഭ്യമാകുന്നു.
കസ്റ്റമേഴ്സിന്റെ പണത്തിന് മികച്ച മൂല്യം ലഭിയ്ക്കുന്ന സേവനങ്ങള്‍ നല്‍കാനാണ് ടാറ്റാ ഡോകോമോ എന്നും ശ്രദ്ധ ചെലുത്തുന്നത്. ഇപ്പോള്‍ കസ്റ്റമേഴ്സിന് വളരെ കുറഞ്ഞ നിരക്കില്‍ ഹായ് സ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗം സാധ്യമാകുന്നു. പുതിയ നിരക്കുകള്‍ അനൗണ്‍സ് ചെയ്തുകൊണ്ട് ടാറ്റാ ഡോകോമോ മാര്‍ക്കറ്റിംഗ് തലവന്‍ ഗുരിന്ദര്‍ സിംഗ് സന്ധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: