കൊച്ചി: ഇന്ത്യയിലെ പ്രമുഖ റേറ്റിങ്ങ് ഏജന്‍സിയായ ക്രിസിലിന്റെ സാമ്പത്തിക ഇന്ക്ലൂസിക്സ് സൂചികയില്‍ തിരുവനന്തപുരത്തിനും പത്തനംതിട്ടയ്ക്കും ഒന്നാം സ്ഥാനം. സാമ്പത്തിക സൂചികയില്‍ ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ക്രിസില്‍ സൂചിക തയ്യാറാക്കിയത്.
ഇന്ത്യയിലെ 632 ജില്ലകളിലെ സമ്പദ്ഘടന വിലയിരുത്തിയാണ് ഇന്ക്ലൂസിക്സ് സൂചിക തയ്യാറാക്കിയത്. പൂജ്യം മുതല്‍ 100 വരെയുള്ള ഒരു ആപേക്ഷിക സൂചികയാണിത്.
ഓരോ ജില്ലയിലെയും ബാങ്ക് ശാഖകളുടെ എണ്ണം, നിക്ഷേപവ്യാപ്തി, വായ്പാതോത് എന്നിവയായിരുന്നു സൂചിക തയ്യാറാക്കാന്‍ പരിഗണിച്ച മാനദണ്ഡം. ഒപ്പം അടിസ്ഥാന ബാങ്കിങ് സേവനങ്ങളുടെ ലഭ്യതയും.
ഇന്ത്യയിലെ സേവിങ്ങ്സ് അക്കൗണ്ടുകളുടെ എണ്ണം 624 ദശലക്ഷമാണ്. വായ്പാ അക്കൗണ്ടുകളുടെ എണ്ണത്തേക്കാള്‍ (160 ദശലക്ഷം) നാലിരട്ടിയാണ്. അതുകൊണ്ട് നിക്ഷേപത്തിന്റെ വ്യാപ്തിയാണ് സൂചികക്കുവേണ്ടി പരിഗണിച്ച മറ്റൊരു ഘടകം.
സമ്പദ് സമാഹരണത്തിന്റെ കാര്യത്തില്‍ ദക്ഷിണേന്ത്യയാണ് മുന്നില്‍. സ്കോര്‍ 62.2. രണ്ടാം സ്ഥാനത്തുള്ള പശ്ചിമേന്ത്യയുടെ സ്കോര്‍ 38.2 ആണ്. വടക്കേ ഇന്ത്യയുടെ സ്കോര്‍ 28.6-ഉം കിഴക്കേ ഇന്ത്യയുടെ സ്കോര്‍ 28.5-ഉം ആണ്. സാമ്പത്തിക സേവനങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വന്‍ അന്തരം നിലനില്‍ക്കുന്നതായി സൂചിക വ്യക്തമാക്കുന്നു.
രാജ്യത്തെ 11 ശതമാനം ബാങ്കുകളും കേന്ദ്രീകരിച്ചിരിക്കുന്നത് ആറ് വന്‍ നഗരങ്ങളിലാണ്. നാല് ജില്ലകളില്‍ ഒരു ബാങ്ക് ശാഖ മാത്രമാണുള്ളത്. 50 ജില്ലകളില്‍ ഇന്ത്യയിലെ ബാങ്കുകളുടെ രണ്ട് ശതമാനം ശാഖകള്‍ മാത്രമാണുള്ളത് എന്നും സൂചിക ചൂണ്ടിക്കാട്ടുന്നു.സൂചികയുടെ പ്രകാശനം കേന്ദ്ര ധനമന്ത്രി പി. ചിദംബരം നിര്‍വ്വഹിച്ചു.
പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ ക്രിസില്‍ ഇന്ക്ലൂസിക്സ്, സ്റ്റേക് ഹോള്‍ഡര്‍മാരെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: