ന്യൂദല്‍ഹി: നോക്കിയ ആശ 501 മോഡല്‍ കമ്പനിയുടെ ഇന്ത്യയിലെ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ മുഖേന ലഭിക്കും. 5,199 രൂപയാണ് വില. ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മത്സരം കടുത്തതിനെ തുടര്‍ന്ന് നോക്കിയയ്ക്ക് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിനായി കഴിഞ്ഞ മാസമാണ് ഇന്റര്‍നെറ്റ് സൗകര്യത്തോട് കൂടിയ ഈ ടച്ച് സ്ക്രീന്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്.
ഡ്യൂവല്‍ സിം ഫോണായ ആശ 501 ന് 17 മണിക്കൂര്‍ ടോക് ടൈം ആണ് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. നോക്കിയ എക്സ്പ്രസ് ബ്രൗസര്‍ പ്രീ ലോഡ് ചെയ്തിരിക്കുന്നു. ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗം 90 ശതമാനം കുറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കും. കറുപ്പ്, സിയാന്, ചുവപ്പ്, വെള്ള, മഞ്ഞ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 2013 ല്‍ ആദ്യ പാദത്തില്‍ 11.1 ദശലക്ഷം യൂണിറ്റ് സ്മാര്‍ട്ട് ഫോണുകളാണ് നോക്കിയ വിറ്റഴിച്ചത്. അഞ്ച് ദശലക്ഷം ആശ ഫുള്‍ ടച്ച് സ്ക്രീന്‍ മൊബെയില്‍ ഫോണുകളും 5.6 ദശലക്ഷം ലൂമിയ ഫോണുകളുമാണ് വിറ്റഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: