ന്യൂദല്‍ഹി: പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ എല്‍ ജി ഇലക്ട്രോണിക്സ് ഇന്ത്യ എല്ലാ നിര ഗൃഹോപകരണങ്ങള്‍ക്കും അഞ്ച് ശതമാനം വില വര്‍ധിപ്പിക്കുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് വില ഉയര്‍ത്തുന്നതിന് കാരണമായി നിര്‍മാതാക്കള്‍ പറയുന്നത്. വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നു. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷിന്, മൈക്രോവേവ്സ്, വാക്വം ക്ലീനര്‍, തുടങ്ങി വിവിധയിനം ഗൃഹോപകരണങ്ങളുടെ വിലയിലാണ് വര്‍ധനവുണ്ടാവുക.
രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ എല്‍ ജി ഉത്പന്നങ്ങളുടെ വില ഉയര്‍ത്തേണ്ടത് അടിയന്തിരമായി വന്നിരിക്കുന്നുവെന്ന് എല്‍ ജി ഇലക്ട്രോണിക്സ് ഇന്ത്യ ഡയറക്ടര്‍ വൈ.വി. വെര്‍മ പറയുന്നു. കഴിഞ്ഞ ആഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 58.98 എന്ന റെക്കോഡ് താഴ്ചയില്‍ എത്തിയിരുന്നു. ഗൃഹോപകരണ നിര്‍മാതാക്കള്‍ പ്രധാനമായും എയര്‍ കണ്ടീഷണര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്ത ഘടകവസ്തുക്കള്‍ ഉപയോഗിച്ചാണ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. രൂപയുടെ മൂല്യത്തില്‍ ഉണ്ടാകുന്ന ഏതൊരു ഇടിവും കമ്പനികളുടെ ലാഭത്തെ പ്രതികൂലമായി ബാധിക്കും.
ബ്ലൂ സ്റ്റാറും എയര്‍ കണ്ടീഷണറുകളുടെ വില ഉയര്‍ത്തും. ജൂലൈ ഒന്ന് മുതല്‍ വില വര്‍ധനവ് പ്രാബല്യത്തില്‍ വരും. വിവിധ മോഡലുകളെ ആശ്രയിച്ച് 2.5-7.5 ശതമാനം വരെ വര്‍ധനവാണ് വരുത്തുക. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും ഈ വര്‍ഷം എയര്‍ കണ്ടീഷണര്‍ വില്പനയില് 25-30 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: