കൊച്ചി : ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ)യുടെ ആദ്യ 110 സി സി പേഴ്സണല്‍ കോംപാക്ട് സ്കൂട്ടര്‍ ആക്ടിവ – ഐ വിപണിയിലെത്തി.
രാജ്യത്തെ ഓട്ടോമാറ്റിക് സ്കൂട്ടര്‍ വിപണിയില്‍ അമ്പതുശതമാനത്തോളം വിപണി വിഹിതമുള്ള ഹോണ്ട ഈ മേഖലയിലെ ആധിപത്യം നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ സ്കൂട്ടര്‍ പുറത്തിറക്കിയിട്ടുള്ളത്.
പേഴ്സണല്‍ കോംപാക്ട് സ്കൂട്ടര്‍ വിഭാഗത്തില്‍ ഭാരംകുറഞ്ഞതും, ഒതുങ്ങിയതും സ്ത്രീ – പുരുഷ ഭേദമന്യേ കൈകാര്യം ചെയ്യാന്‍ എളുപ്പമായതുമായ ഓട്ടോമാറ്റിക് സ്കൂട്ടറുകളെയാണ് ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നത്.
അതിനാലാണ് ഹോണ്ടയുടെ ആദ്യത്തെ ലൈറ്റ് വെയിറ്റ് പേഴ്സണല്‍ കോംപാക്ട് ഓട്ടോമാറ്റിക് സ്കൂട്ടറെന്ന നിലയില്‍ ആക്ടിവ – ഐ യെ രൂപകല്പന ചെയ്തിരിക്കുന്നത്.
പരമ്പരാഗത ബൈക്കുകളുടെ ബ്രേക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രേക്കിങ് ദൂരം 24 ശതമാനം കുറയ്ക്കുന്ന കോംബി ബ്രേക്കിങ് സിസ്റ്റം, ട്യൂബ്ലെസ് ടയറുകള്‍, മെയിന്റനന്‍സ് വേണ്ടാത്ത ബാറ്ററി, വിസ്കസ് എയര്‍ഫില്‍റ്റര്‍, സുഖകരമായ സീറ്റിങ് സംവിധാനം, 18 ലിറ്ററിന്റെ പരമാവധി സ്റ്റോറേജ് ശേഷി എന്നിവ ഇതിലുള്‍പ്പെടുന്നു.
കടുത്ത ട്രാഫിക്കില്‍ പോലും സ്ത്രീ പുരുഷന്മാരായ യാത്രക്കാര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒതുങ്ങിയ രീതിയിലാണ് ഇതിന്റെ ഡിസൈന്‍.
ഹോണ്ടയുടെ ഏറ്റവും പുതിയ ടെക്നോളജിയാല്‍ നിര്‍മിക്കപ്പെടുന്ന 109 സിസി ഫോര്‍ സ്ട്രോക്ക് എയര്‍ കൂള്‍ഡ് എന്ജിന് എച്ച് ഇടി (ഹോണ്ട എക്കോ ടെക്നോളജി) സംവിധാനത്തോടെയാണ് ഘടിപ്പിച്ചിട്ടുള്ളത്.
മികച്ച കംപഷന്‍, കുറഞ്ഞ ഫ്രിക്്ഷന്, ഒപ്ടിമൈസ് ചെയ്ത ട്രാന്സ്മിഷന് എന്നിവ സമന്വയിപ്പിച്ചുകൊണ്ട് എച്ച് ഇ ടി 60 കിലോമീറ്റര്‍ മൈലേജ് ഉറപ്പാക്കുന്നുവെന്നും നിര്‍മാതാക്കള്‍ പറയുന്നു.
ബീജ് മെറ്റാലിക്, പേള്‍ സണ്‍ബീം വൈറ്റ്, ആല്‍ഫ റെഡ് മെറ്റാലിക്, പര്‍പ്പിള്‍ മെറ്റാലിക് എന്നീ നിറങ്ങളിലാണ് ആക്ടീവ- ഐ ലഭ്യമാകുക. ഡല്‍ഹി എക്സ്-ഷോറൂം വില 44,200 രൂപയാണ്. ഈമാസം അവസാനത്തോടെ രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആക്ടീവ – ഐ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: