ന്യൂദല്‍ഹി: മെയ് മാസത്തിലും കാര്‍ വിപണിയില്‍ ഉണര്‍വില്ല. മെയ് മാസത്തില്‍ കാര്‍ വില്പനയില് 12.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചായി ഏഴാം മാസമാണ് കാര്‍ വിപണിയില്‍ ഇടിവുണ്ടാകുന്നത്. ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതാണ് കാര്‍ വിപണിയ്ക്ക് തിരിച്ചടിയായത്.
മെയ് മാസത്തില്‍ 143,216 കാറുകളാണ് വാഹന നിര്‍മാതാക്കള്‍ വിറ്റഴിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്വേഴ്സ്(സിയാം) ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. മോട്ടോര്‍സൈക്കിളുകളുടെ വില്പന 0.7 ശതമാനം ഇടിഞ്ഞ് 881,288 യൂണിറ്റിലെത്തി. ട്രക്ക്, ബസ് മുതലായവയുടെ വില്പന 10.6 ശതമാനം ഇടിഞ്ഞ് 55,458 യൂണിറ്റിലെത്തിയതായും സിയാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: