കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 19-ാം മത് റീജിയണല്‍ ഓഫീസ് മൂവാറ്റുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ.എം.മാണി റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനവും മൂവാറ്റുപുഴയിലെ രണ്ടാമത്തെ ശാഖയുടെ(മൂവാറ്റുപുഴ ടൗണ്‍, എന്‍ആര്‍ഐ സെന്റര്‍) പുനഃസമര്‍പ്പണം പി.ടി.തോമസ് എംപിയും നിര്‍വഹിച്ചു.
സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ.വി.എ.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോസഫ് വാഴക്കന് എംഎല്‍എ, സിഐഎഎല്‍ ഡയറക്ടര്‍, സിന്തൈറ്റ് ചെയര്‍മാനും എംഡിയുമായ സി.വി.ജേക്കബ്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എബ്രഹാം തര്യന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മൂവാറ്റുപുഴ മേഖലാ മേധാവിയും എജിഎമ്മുമായ ജോളി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എറണാകുളം, കോട്ടയം ജില്ലകള്‍ക്ക് പുറമെ ഇടുക്കിയിലേക്കും ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകമാക്കുവാനും മൂവാറ്റുപുഴ റീജിയണല്‍ ഓഫീസിന്റെ പ്രവര്‍ത്തനം മുഖേന സാധ്യമാകുമെന്ന് വി.എ.ജോസഫ് പറഞ്ഞു. 2014 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ മൊത്തം ബിസിനസ് ഒരു ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കുന്നതിനൊപ്പം ശാഖകളുടെ എണ്ണം 800 ഉം എടിഎമ്മിന്റെ എണ്ണം 1000 ഉം ആയി വര്‍ധിപ്പിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: