കൊച്ചി : അപായശബ്ദം മുഴക്കുകയും തല്‍സമയം തന്നെ എസ് എം എസ് അലെര്‍ട്ടുകളും റെക്കോഡ് ചെയ്ത വോയിസ് മെസേജുകളും അയക്കുകയും ചെയ്യുന്ന സംവിധാനത്തോടെ ഗോദ്റേജ് സെക്യൂരിറ്റി സൊലൂഷന്‍സ് പുതിയ മാട്രിക്സ് സേഫ് വിപണിയിലിറക്കി.
ഐ വാണ് ടെക്നോളജിയോടെയുള്ള മാട്രിക്സ് സേഫ് ഇന്ത്യയില്‍ ഇതാദ്യമാണ്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറുകളിലേക്കായിരിക്കും അലെര്‍ട്ടുകളും റെക്കോഡ് ചെയ്ത വോയിസ് മെസേജുകളും അയക്കുക. ഇതോടൊപ്പം വൈബ്രേറ്റിങ് സെന്‍സറും പ്രവര്‍ത്തിക്കും.
ഉപയോക്താക്കളുടെ ആവശ്യകതകള്‍ മുന്‍കൂട്ടി കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന ഗോദ്റേജ് നടത്തിയ മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉല്പന്നം തയ്യാറാക്കിയതെന്ന് ജി എസ് എസ് മാര്‍ക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് മെഹര്‍നോഷ് പിത്താവാല വെളിപ്പെടുത്തി. ശക്തിയേറിയ ഇരട്ട തകിടുള്ളതാണ് മാട്രിക്സ് സേഫ്.
രാജ്യത്തുടനീളമുള്ള എല്ലാ ഗോദ്റേജ് സെക്യൂരിറ്റി സൊലൂഷന്‍സ് ഷോറൂമുകളിലും മള്‍ട്ടിബ്രാന്‍ഡ് ഔട്ട്ലെറ്റുകളിലും ഇത് ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: