ന്യൂദല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പ്രീ പെയ്ഡ് മൊബെയില്‍ കോള്‍ നിരക്കുകള്‍ ഉയര്‍ത്തി. ജിഎസ്എം, സിഡിഎംഎ കോള്‍ നിരക്കുകളില്‍ 33 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. സെക്കന്റിന് 1.5 പൈസയില്‍ നിന്നും രണ്ട് പൈസയുടെ വര്‍ധനവാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ഈ ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്കീമിലേക്ക് മാറാന്‍ സാധിക്കില്ല. എന്നാല്‍ നിരക്ക് വര്‍ധനവ് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ റിലയന്‍സ് അധികൃതര്‍ തയ്യാറായിട്ടില്ല.
ലാഭം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഈ മാസം ആദ്യവും നിരക്കുകളില്‍ 30 ശതമാനം വര്‍ധനവ് വരുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ കോള്‍ നിരക്കുകളില്‍ വന്‍ വര്‍ധനവാണ് പ്രമുഖ മൊബെയില്‍ ഫോണ്‍ സേവനദാതാക്കള്‍ വരുത്തിയിരിക്കുന്നത്. 2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി 122 ഓളം ടുജി ലൈസന്‍സുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്നാണ് നിരക്കുകളില്‍ തുടര്‍ച്ചയായ വര്‍ധനവ് വരുത്തിയത്. 2012 ല്‍ എയര്‍ടെല്‍ ആണ് സെക്കന്റിന് രണ്ട് പൈസ എന്ന നിരക്കില്‍ കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. തുടര്‍ന്ന് വോഡാഫോണ്‍, ഐഡിയ, ടാറ്റ ടെലിസര്‍വീസസ് എന്നീ സേവന ദാതാക്കള്‍ നിരക്കുകളില്‍ ക്രമേണ വര്‍ധനവ് വരുത്തുകയായിരുന്നു. എന്നാല്‍ യൂണിനോറും എംടിഎസും വീഡിയോകോണും നിരക്കുകളില്‍ ഇതുവരെ വര്‍ധനവ് വരുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: