കൊച്ചി : വിന്‍ഡോസ് 8, ആന്‍ഡ്രോയിഡ് 4.1 എന്നി ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഒരുമിച്ച് ചേര്ത്തുലോകത്തെ ആദ്യ പി സി പുറത്തിറങ്ങി. പ്രമുഖ കമ്പ്യൂട്ടര്‍ നിര്‍മാണകമ്പനിയായ അസുസാണ് അസുസ് ട്രാന്‍സ്ഫോമര്‍ എഐഒ എന്ന പേരില്‍ ഓള് ഇന്‍ വണ്‍ പി സി തയ്യാറാക്കിയിട്ടുള്ളത്.
ഡിസ്പ്ലേ വേര്‍പെടുത്തി മറ്റൊരു ടാബ്ലറ്റായും ഉപയോഗിക്കാവുന്ന പിസിയുടെ പ്രാരംഭവില 86999 രൂപയാണ്. മികച്ച വിന്‍ഡോസ് എട്ട് പ്രകടനത്തിനായി മൂന്നാം തലമുറയിലെ ഇന്റെല്‍ കോര്‍ ഡെസ്ക്ടോപ്പ് പ്രോസസര്‍ സ്ഥാപിച്ചിട്ടുള്ള ഡെസ്ക്ടോപ്പ് പിസി സ്റ്റേഷനാണ് ഇതിലെ മുഖ്യഉല്പന്നം. ടാബ്ലറ്റായി ഉപയോഗിക്കാവുന്ന എന്‍വിഡിയ ടെഗ്ര 3 ക്വാഡ് കോര്‍ പ്രോസസറോടെയുള്ള വേര്‍പെടുത്തിയെടുക്കാവുന്ന 18.4 ഇഞ്ച് ഡിസ്പ്ലേയും ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ആന്‍ഡ്രോയിഡ് 4.1 എന്ന ഒ എസിലായിരിക്കും ഇത് പ്രവര്‍ത്തിക്കുക.
അതിനാല്‍ ടാബ്ലറ്റിന്റെ മൊബിലിറ്റിയും ഡെസ്ക്ടോപ്പ് പിസിയുടെ മികച്ച പ്രവര്‍ത്തനവും ഒന്നായി അനുഭവിക്കാന്‍ അസുസ് ട്രാന്‍സ്ഫോമര്‍ എഐഒയിലൂടെ കഴിയും.
പി സി സ്റ്റേഷനില്‍നിന്ന് വേര്‍പെടുത്തിയാല്‍ അസുസ് ട്രാന്‍സ്ഫോമര്‍ എഐഒയുടെ ഡിസ്പ്ലേയെ രണ്ടുതരത്തിലുള്ള ടാബ്ലറ്റായി ഉപയോഗിക്കാം. ഡ്യൂവല്‍ ബാന്‍ഡ് വൈ ഫൈ സംവിധാനത്തോടെയുള്ള വയര്‍ലെസ് റിമോട്ട് ഡെസ്ക്ടോപ്പ് ടെക്നോളജിയാണ് ആദ്യത്തേത്. പിസി സ്റ്റേഷനിലെ വിന്‍ഡോസ് 8 നുമേല്‍ സമ്പൂര്‍ണ മള്‍ട്ടി ടച്ച് കണ്ട്രോള് ലഭ്യമാക്കുന്നതാണിത്.
വിന്‍ഡോസ് 8, ആന്‍ഡ്രോയിഡ് എന്നീ ഇരട്ട ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ സാന്നിധ്യവും രണ്ടിനെയും വ്യത്യസ്തമായ രീതിയില്‍ ഒരേസമയം വ്യക്തിഗതമായി ഉപയോഗിക്കാനുള്ള സൗകര്യവും റിമോട്ട് ഡെസ്ക് ടോപ്പ് മോഡും ഇതിന്റെ സവിശേഷതകളാണ്.
ഇന്ത്യയിലെ ഡെസ്ക്ടോപ്പുകളുടെയും എഐഒകളുടെയും രൂപാന്തരീകരണത്തില്‍ നിര്‍ണായക മാറ്റമാണ് പുതിയ ഉല്‍പന്നമെന്ന് അസുസ് ഇന്ത്യ കംപോണന്റ് ബിസിനസ് വിഭാഗം കണ്ട്രി ഹെഡ് വിനയ് ഷെട്ടി ചൂണ്ടിക്കാട്ടി.
ഡെസ്ക്ടോപ്പിനുവേണ്ടി രൂപകല്പന ചെയ്തിട്ടുള്ള പിസിയില്‍ നിരവധി പോര്‍ട്ടുകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. യു എസ് ബി 3.0നും ഇതില്‍ പ്രത്യേക പോര്‍ട്ടുണ്ട്. 18.4 ഇഞ്ച് എല്‍ ഇ ഡി ബാക്ക്ലിറ്റ് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. പത്തുപോയിന്റ് മള്ട്ടിടച്ചുള്ള 1080 പി ഫുള്‍ എച്ച് ഡി റസല്യൂഷന്‍ ഡിസ്പ്ലേയെ ഉയര്‍ന്നതാക്കുന്നു. എവിടെനിന്നും കാണാവുന്ന രീതിയില്‍ 178 ഡിഗ്രി വൈഡ് വ്യൂയിങ് ആംഗിളാണ് മറ്റൊരു സവിശേഷത.
5 ജി എച്ച് ഇസഡ് വൈ ഫൈ സാങ്കേതികത തിരക്കുപിടിച്ച മേഖലകളില്‍ സമീപമുള്ള 2.4ജിഎച്ച്ഇസഡ് നെറ്റ്വര്‍ക്കുകളുടെ ഇടചേരല്‍ ഇല്ലാതാക്കുന്നു. അസുസ് സോണിക് മാസ്റ്റര്‍ ടെക്നോളജിയാണ് ശബ്ദത്തെ സുവ്യക്തമാക്കുന്നത്. പുതിയ ഉല്പന്നത്തിന് മൂന്നുവര്‍ഷത്തെ വാറന്റി കാലാവധിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: