ന്യൂദല്‍ഹി: സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ബെറി മാസ തവണയില്‍ മൊബെയില്‍ ഫോണ്‍ വാങ്ങുന്നതിനുള്ള പദ്ധതി അവതരിപ്പിച്ചു. ബ്ലാക്ബെറി ഇസഡ് 10, ബ്ലാക്ബെറി കര്‍വ് 9220 എന്നീ രണ്ട് മോഡലുകള്‍ ഈസി മന്ത്ലി ഇന്‍സ്റ്റാള്‍മെന്റ് സ്കീം പ്രകാരം വാങ്ങുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ബ്ലാക്ബെറി ഇസഡ് 10 ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം ആക്സിസ് ബാങ്ക്, സിറ്റി ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് എസ് ബി സി, ഐ ഡി ബി ഐ ബാങ്ക്, കോടക് ബാങ്ക്, എസ്ബിഐ കാര്‍ഡ്, സ്റ്റാര്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങാം. 4,799 രൂപയാണ് പ്രതിമാസ ഇഎംഐ. ഒമ്പത് മാസമാണ് കാലാവധിയെന്നും ബ്ലാക്ബെറിയുടെ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ ഈ മോഡലിന്റെ വില 35,000 മുതല്‍ 43,500 രൂപവരെയാണ്. ബ്ലാക്ബെറി കര്‍വ് 9220 ഉം ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങാം. 799 രൂപയാണ് പ്രതിമാസ ഇഎംഐ. 12 മാസമാണ് ഇഎംഐ കാലാവധി. 8,400 രൂപ മുതല്‍ 9999 രൂപവരെയാണ് ഈ മോഡലിന്റെ ഇന്ത്യന്‍ വിപണിയിലെ വില.
ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കളില്‍ നിന്നും പ്രൊസസ്സിങ് ഫീസ് ഈടാക്കില്ല. രാജ്യത്തെമ്പാടുമുള്ള 5,000 ബ്ലാക്ബെറി ഔട്ട്ലെറ്റുകളില് 3,000 ഔട്ട്ലെറ്റുകളില് നിന്ന് സീറോ ഇന്ററസ്റ്റില്‍ ബ്ലാക്ബെറിയുടെ രണ്ട് മോഡലുകളും സ്വന്തമാക്കാം.
ഈ ആഴ്ച അവസാനത്തോടെ രാജ്യത്തെ 3000-ത്തിലേറെ വരുന്ന ബ്ലാക്ബെറി ഔട്ലെറ്റുകളില് പ്രതിമാസത്തവണ പദ്ധതി ലഭ്യമാവും.
ഇത് കൂടാതെ ഐഡിയ സെല്ലുലാര്‍ ഉപയോക്താക്കള്‍ക്ക് മുംബൈ, ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സര്‍ക്കിളുകളില്‍ വെറും 999 രൂപയ്ക്ക് ഒരു വര്‍ഷം മുഴുവന്‍ സ്മാര്‍ട് ഫോണ്‍ സേവനം ഉപയോഗപ്പെടുത്താനുള്ള സ്കീമും ബ്ലാക്ബെറി പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണക്കാര്‍ക്ക്, പ്രത്യേകിച്ച്, മൊബെയില്‍ പ്രേമികളായ യുവാക്കള്‍ക്ക് സ്മാര്‍ട് ഫോണ്‍ സേവനം അനായാസമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് തവണ വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളതെന്ന് കമ്പനി പത്രക്കുറിപ്പില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: