കൊച്ചി: കവിന്‍സ് മില്‍ക്ക് ഷെയ്ക്കിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിനെ നിയമിച്ചു. പോഷക സമ്പുഷ്ടമായ കവിന്‍സ് മില്‍ക് ഷെയ്ക്കുകളുടെ വൈവിധ്യമാര്‍ന്ന ശ്രേണി അദ്ദേഹം വിപണിയില്‍ ഇറക്കി.
ഡെയറി ഉല്പന്നങ്ങളില് എന്നും വൈവിധ്യം കണ്ടെത്തുന്നവരാണ് കവിന് കീയര്‍. പുതുമകള്‍ തേടി നിരന്തര ഗവേഷണമാണ് കവിന് കീയര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമാണ് പുതിയ ഉല്പന്നങ്ങളെന്ന് കവിന് കീയര്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ടി ഡി മോഹന്‍ അറിയിച്ചു.
കവിന്‍സ് മില്‍ക്ക് ഷെയ്ക്ക് രുചികളുടെ, ആരോഗ്യദായകമായ മിശ്രണമാണെന്നും അതിന്റെ ക്രീമിഘടന അനന്യസാധാരണവും ആണെന്ന് രവിചന്ദ്രന്‍ പറഞ്ഞു.
200 മി.ലി. ടെട്രാ പായ്ക്കിന്റെ വില 20 രൂപ; സ്ട്രോബെറി, ബനാന, വാനില, ചോക്കോലെറ്റ് എന്നീ നാല് രുചികളില്‍ ലഭ്യമാണ്. കവിന് കീയറിന്റെ ഉല്പന്ന ശ്രേണി വളരെ വിപുലമാണ്. കമ്പനിയുടെ പ്രധാന ബ്രാന്‍ഡുകളില്‍ ഷാംപൂ (ചിക്, മീര, നെയില്‍) ഹെയര്‍ വാഷ് പൗഡര്‍ (മീര, കാര്‍ത്തിക) വെളിച്ചെണ്ണ (മീര) ഫെയര്‍നസ് ക്രീം (ഫെയര്‍ എവര്‍) പിക്കിള്‍സ് ആന്‍ഡ് സ്നാക്സ് (രുചി, ചിന്നിസ്, ഗാര്ഡന്) ബ്യൂട്ടി സലോണ്‍, (ഗ്രീന്‍ ട്രെന്‍ഡ് ആന്‍ഡ് ലൈംലൈറ്റ്) എന്നിവ ഉള്‍പ്പെടുന്നു. 1100 കോടി രൂപയാണ് വിറ്റുവരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: