കൊച്ചി: പുകവലി നിരോധിച്ചാല്‍ എന്തുണ്ടാകും. കമ്പനികള്‍ പൂട്ടിപ്പോകും, അതിലെ ജീവനക്കാര്‍ വഴിയാധാരമാകും… അങ്ങനെയെല്ലാമാണല്ലോ ജനങ്ങളുടെ ആരോഗ്യത്തെക്കാള്‍ തൊഴിലിനു പ്രാധാന്യം നല്‍കുന്നവരുടെ വാദം. കേരളത്തില്‍ ബീഡി വ്യവസായത്തിനു പുകള്‍പെറ്റ കണ്ണൂരിലെ ദിനേശ് ബീഡിയുടെ കാര്യം വന്നപ്പോള്‍ പുകവലി നിരോധനത്തെ തള്ളിപ്പറഞ്ഞവര്‍ വരെയുണ്ട്. ഒടുവില്‍ ആരോഗ്യത്തിന്റെ പ്രശ്നം വന്നപ്പോള്‍ ബീഡിക്കമ്പനിക്ക് നില്‍ക്കക്കള്ളിയില്ലാതായി. പക്ഷേ കമ്പനിയുടെ ജീവനക്കാര്‍ക്കു വേണ്ടി ഉല്‍പ്പാദനത്തില്‍ വൈവിദ്ധ്യവല്കരണം നടത്തി. എന്നിട്ടും കാര്യമായ രക്ഷ ഉണ്ടായെന്നു പറയാനാവില്ല.
പക്ഷേ, മറ്റൊരു കമ്പനിയുടെ കാര്യം അങ്ങനെയല്ല-ഐടിസിയുടെ, ഇന്‍ഡ്യന്‍ ടുബാക്കോ കമ്പനിയുടെ. പുകവലി നിരോധിക്കുന്നു, പുകയിലയുല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ വില വര്‍ദ്ധിപ്പിക്കുന്നു. പുകയില ഉപയോഗം കുറയുന്നു, പക്ഷേ ഐടിസിയുടെ വരുമാനം കൂടുന്നു. ഐടിസിയുടെ നാലാം പാദ വാര്‍ഷിക സാമ്പത്തിക നേട്ടം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കൂടി, 1,928 കോടിയായി. ഇതിനു കാരണം കമ്പനിയുടെ വൈവിധ്യവല്കരണം. കമ്പനിയുടെ കഴിഞ്ഞ മൂന്നുമാസത്തെ വില്‍പ്പനയും മുന്‍ വര്‍ഷത്തേതിനേക്കാള്‍ കൂടി, 8,180 കോടിയുടെ വില്‍പ്പന.
പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ് കമ്പനിക്കു മുന്നോട്ടു പോകനാവില്ലെന്നു വന്നപ്പോള്‍ അതിവേഗം വിറ്റഴിഞ്ഞുപോകുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ പിടിമുറുക്കുകയാണ് ഐടിസി ചെയ്തത്. അങ്ങനെ ഈ സാമ്പത്തിക വര്‍ഷം ആ വിഭാഗത്തില്‍ പെട്ട ഉല്‍പ്പന്നങ്ങള്‍ വിറ്റ് 5,659 കോടി രൂപ കമ്പനി നേടി. ബിസ്കറ്റ്, ഫൈമ ആന്റ് വിവല്‍ ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ വലിയ നേട്ടം തന്നെയാണ് കമ്പനി ഉണ്ടാക്കിയത്. ഹോട്ടല്‍ മേഖലയില്‍ 10 ശതമാനം വരുമാന വളര്‍ച്ചയുണ്ടായി, 315 കോടി. പേപ്പര്‍ ബോര്‍ഡ്, പേപ്പര്‍ ആന്റ് പാക്കിംഗ്സ് എന്നിവയുടെ വില്‍പ്പനയില്‍ എട്ടു ശതമാനം വളര്‍ച്ച നേടി, വരുമാനം 1,058 കോടി.
ദിനേശ് ബീഡിയും വൈവിദ്ധ്യവല്കരണം നടത്തി. പക്ഷേ ഉല്‍പ്പന്നങ്ങളുടെ വിപണന സാധ്യത വേണ്ടവിധം പരിശോധിച്ചല്ല ഉല്‍പ്പാദനം നടത്തിയതെന്നു വേണം വിശകലനത്തില്‍ നിന്നു മനസിലാക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: