ബാംഗ്ലൂര്‍: ഇന്‍ഫോസിസ് എക്സിക്യൂട്ടീവ് കോ-ചെയര്മാന് ക്രിസ് ഗോപാലകൃഷ്ണന്റേയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.ഡി.ഷിബുലാലിന്റേയും വാര്‍ഷിക വരുമാന പാക്കേജില്‍ ഇടിവ്. 2012-13 സാമ്പത്തിക വര്‍ഷം ഇരുവരുടേയും വരുമാനത്തില്‍ 30 ശതമാനത്തോളം ഇടിവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്രിസ്ഗോപാല കൃഷ്ണന് നല്കിയ പ്രതിഫലം 104,661 ഡോളറായിരുന്നുവെന്ന് ഇന്‍ഫോസിസ് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ട് മുന്‍വര്‍ഷം ലഭിച്ച 147,401 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 29 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഷിബുലാലിന് 2012 സാമ്പത്തിക വര്‍ഷം പ്രതിഫലമായി ലഭിച്ച 145,876 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ച വാര്‍ഷിക പ്രതിഫലം 104,659 ഡോളറായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 28 ശതമാനമാണ് ഇടിവ്.
ശമ്പളം, ബോണസ്, ഇന്‍സന്റീവ്സ് എന്നിവയാണ് വാര്‍ഷിക പാക്കേജില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ദീര്‍ഘകാലത്തേയ്ക്കുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല. ബോണസ്, ഇന്‍സന്റീവ്സ് എന്നിവ വെട്ടിക്കുറച്ചതിനാലാണ് വാര്‍ഷിക പ്രതിഫലത്തില്‍ വന്‍ കുറവ് വരാന്‍ കാരണം. ഇന്‍ഫോസിസിലെ മറ്റ് എക്സിക്യൂട്ടീവ് തല ഉദ്യോഗസ്ഥരുടെ വാര്‍ഷിക പ്രതിഫലത്തിലും ഇടിവ് ഉണ്ടായിട്ടുണ്ട്.
ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി.ബാലകൃഷ്ണന്റെ വാര്‍ഷിക പ്രതിഫലത്തില്‍ 37 ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 561,232 ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ വാര്‍ഷിക പ്രതിഫലം 351,043 ഡോളറായിട്ടാണ് ഇടിഞ്ഞിരിക്കുന്നത്. മുതിര്‍ന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരും ബോര്‍ഡ് അംഗങ്ങളുമായ അശോക് വെമുരി, ബി.ജി.ശ്രീനിവാസ് എന്നിവരുടെ പ്രതിഫലത്തില്‍ യഥാക്രമം 23 ശതമാനവും 27 ശതമാനവും ഇടിവാണ് ഉണ്ടായിട്ടുള്ളത്.
ഇന്‍ഫോസിസ് എന്റര്‍പ്രൈസസ് സൊലൂഷ്യന്‍ യൂണിറ്റ് മേധാവിയായ ചന്ദ്രശേഖര്‍ കകാലിന്റെ വാര്‍ഷിക പ്രതിഫലം 40 ശതമാനം ഇടിഞ്ഞ് 268,933 ഡോളറിലെത്തി.
തൊട്ട് മുന്‍വര്‍ഷം ഇത് 444,768 ഡോളറായിരുന്നു. അതേസമയം ഇന്‍ഫോസിസ് കണ്‍സള്‍ട്ടിംഗ് ബിസിനസ് മേധാവിയായ സ്റ്റീഫന്‍ പ്രട്ടിന്റെ പ്രതിഫലത്തില്‍ ഏഴ് ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇന്‍ഫോസിസില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം പറ്റുന്ന എക്സിക്യൂട്ടീവും ഇദ്ദേഹമാണ്. 2,129,785 ഡോളറാണ് ഇദേഹത്തിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കിട്ടിയ പ്രതിഫലം. 2011-12 സാമ്പത്തിക വര്‍ഷത്തിലിത് 1,986,653 ഡോളറായിരുന്നു. കമ്പനിയുടെ ആഗോള വില്പന വിഭാഗം മേധാവി ബസബ് പ്രഥാന്റെ വാര്‍ഷിക പ്രതിഫലം 9 ശതമാനം വര്‍ധിച്ച് 505960 ഡോളറിലെത്തി. ഇന്ത്യന്‍ ഐടി മേഖലയിലെ നിലവിലുള്ള പ്രവണതയാണ് വാര്‍ഷിക പ്രതിഫലത്തില്‍ ഇടിവുണ്ടാകുന്നത്.
ഇന്‍ഫോസിസ്ന്റെ നാലാം പാദ ഫലം വെളിപ്പെടുത്തിയപ്പോള്‍ ശമ്പള വര്‍ധനവിനെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഒന്നും തന്നെ നല്‍കിയിരുന്നില്ല. ജീവനക്കാരുമായി ഇക്കാര്യത്തില്‍ നേരിട്ട് ആശയവിനിമയം നടത്തുമെന്നാണ് അന്ന് വ്യക്തമാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: