കൊച്ചി: ഉയര്‍ന്ന ഇന്ധന വിലയുടേയും മോശമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളുടേയും പശ്ചാത്തലത്തിലും എമിറേറ്റ്സ് ഗ്രൂപ്പ് തുടര്‍ച്ചയായ 25-ാം വര്‍ഷവും ലാഭവും കമ്പനി തലത്തിലുള്ള വളര്‍ച്ചയും കൈവരിച്ചു.
ഗ്രൂപ്പിന്റെ 2012-13 വര്‍ഷത്തേക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ടു പ്രകാരം കമ്പനി 3.1 ബില്യണ്‍ ദിര്‍ഹം (845 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) അറ്റാദായമാണുണ്ടാക്കിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം വര്‍ധനവാണിത്. പുറത്തു നിന്നുളള വെല്ലുവിളികളുടെ പശ്ചാത്തലത്തിലും ഗ്രൂപ്പിന്റെ വരുമാനം 17 ശതമാനം വര്‍ധനവോടെ 77.5 ബില്യണ്‍ ദിര്‍ഹത്തില്‍ (21.1 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) എത്തി.
ഗ്രൂപ്പിന്റെ കാഷ് ബാലന്‍സ് 53 ശതമാനം വര്‍ധിച്ച് 27.0 ബില്യണ്‍ ദിര്‍ഹത്തിലും ( 7.3 ബില്യണ്‍ ഡോളര്‍) എത്തിയത്. എമിറേറ്റ്സ് എയര്‍ലൈനിന്റേയും ഗ്രൂപ്പിന്റേയും ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷേഖ് അഹ്മദ് ബിന്‍ സയീദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഗ്രൂപ്പ് മൊത്തത്തില്‍ 13.8 ബില്യണ്‍ ദിര്‍ഹം (3.8 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് വിമാനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍, സേവനങ്ങള്‍, ഹാന്‍ഡിലിങ് സേവനങ്ങള്‍, ദുബായില്‍ പുതുതായി തുറന്ന ജെ.ഡബ്ലിയു. മാരിയറ്റ് മാര്‍ക്വിസ് ഹോട്ടല്‍ എന്നിവയ്ക്കായി നടത്തിയത്.
ഉപഭോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നതിനും ആഗോള തലത്തില്‍ ബ്രാന്‍ഡിനെക്കുറിച്ചുള്ള അവബോധം വര്ധിക്കുന്നതിലുമാണ് ഈ നിക്ഷേപങ്ങള്‍ സഹായിച്ചത്. ഞങ്ങള്‍ നേടുന്ന ഓരോ ദിര്‍ഹവും ശാസ്ത്രീയമായി ബിസിനസിലേക്ക് തിരിച്ചു വിടുകയാണ്. ഈ ദീര്‍ഘവീക്ഷണമാണ് തുടര്‍ച്ചയായതും ശക്തമായതുമായ ലാഭമുണ്ടാക്കാന്‍ ഗ്രൂപ്പിനെ സഹായിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
12 ശതമാനത്തിലേറെ വര്‍ധനവാണ് ജീവനക്കാരുടെ കാര്യത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷം 34 പുതിയ വിമാനങ്ങളാണ് എമിറേറ്റ്സ് കൈവശമാക്കിയത്. ഒരൊറ്റ വര്‍ഷത്തില്‍ ഇത്രയേറെ പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത് ഇതാദ്യമാണ്.
ആറു ഭൂഖണ്ഡങ്ങളിലായി പത്തു പുതിയ കേന്ദ്രങ്ങളിലേക്കാണ് പുതിയ സര്‍വ്വീസ് ആരംഭിച്ചത്. ആകെ ശേഷിയുടെ കാര്യത്തില്‍ 5.5 ബില്യണ്‍ ടണ്‍ കിലോമീറ്ററിന്റെ വര്‍ധനവും കൈവരിക്കാനായി.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.4 ദശലക്ഷം യാത്രക്കാര്‍ക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം സേവനങ്ങള്‍ നല്‍കിയത്. ഒരു സാമ്പത്തിക വര്‍ഷം ഇത്രയേറെ വര്‍ധനവു കൈവരിക്കാനാവുന്നത് ഇതാദ്യമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: