മുംബൈ: സ്വര്‍ണ്ണ വ്യാപാരത്തിന്റെ വിശുദ്ധ ദിനമായ അക്ഷയ തൃതീയക്ക് സ്വര്‍ണ്ണത്തിനു സുഗന്ധം പോലെ സച്ചിന്റെ ചിത്രം ആലേഖനം ചെയ്ത സുവര്‍ണ്ണ നാണയം.
വാല്യൂ മാര്‍ട്ട് ഗോള്‍ഡ് ആന്റ് ജുവല്‍സ് ലിമിറ്റഡാണ് സച്ചിന് തെണ്ടുല്‍ക്കര്‍ ഗോള്‍ഡ് കോയിന് പുറത്തിറക്കിയത്. പത്തുഗ്രാമിന്റെ, സ്വന്തം മുദ്രയിലുള്ള നാണയം സച്ചിന്‍തന്നെ ഇന്നലെ വില്‍പ്പനക്കായി സമര്‍പ്പിച്ചു.
”ഞാന്‍ ക്രിക്കറ്റ് ക്രീസില്‍ ആണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളതും ഏറ്റവും ആസ്വദിച്ചിട്ടുള്ളതും. എന്നാല്‍ ഈ വേള എന്നെ ഏറ്റവും ആനന്ദിപ്പിച്ചിട്ടുള്ള സുവര്‍ണ്ണ നിമിഷമാണ്. ഏന്റെ ജീവിതത്തിലെ സുവര്‍ണ്ണ നിമിഷം,” സച്ചിന് പറഞ്ഞു. ഒരുലക്ഷം നാണയങ്ങളാണ് പുറത്തിറക്കുന്നത്.
ഒരെണ്ണത്തിനു വില 34,000 രൂപ. രാജ്യത്തെ പ്രമുഖ ചില്ലറ വ്യാപാരികളില്‍നിന്നും അല്ലെങ്കില്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ നാണയം സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: