കൊച്ചി: മിഡില്‍ ഈസ്റ്റിലെയും വടക്കന്‍ ആഫ്രിക്കയിലെയും ഏറ്റവും വലുതും ചെലവു കുറഞ്ഞതുമായ വിമാന സര്‍വീസായ എയര്‍ അറേബ്യ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഏഴാം വാര്‍ഷികം ആഘോഷിക്കുന്നു. ആഘോഷത്തിന്റെ ഭാഗമായി കൊച്ചി-ഷാര്‍ജാ സര്‍വീസില്‍ പ്രത്യേക പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലുള്ളവരുമായി കുടുംബാംഗങ്ങളെയും കൂട്ടുകാരെയും ഒന്നിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
കൂട്ടുകാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്ന പാക്കേജ് (വിഎഫ്ആര്‍) പ്രകാരം കൊച്ചിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഷാര്‍ജയിലേക്ക് റിട്ടേണ്‍ ടിക്കറ്റും വിസയും 21,499 രൂപയ്ക്കു ലഭിക്കും. ഒക്ടോബര്‍ 31വരെ മാത്രം ലഭിക്കുന്ന ഈ ഓഫര്‍ സര്ജാര്ച്ച് ഉള്‍പ്പെടെയും എയര്‍പോര്‍ട് ടാക്സ് ഉള്പ്പെടാതെയുമാണ്.
എയര്‍ അറേബ്യ എന്നും ഇടത്തരം വിമാനത്താവളങ്ങളുടെ സാധ്യതകളില്‍ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ അഹമ്മദാബാദ്, ജയ്പൂര്‍, നാഗ്പൂര്‍, കോയമ്പത്തൂര്‍, കോഴിക്കോട്, ഗോവ, തുടങ്ങിയടങ്ങളിലെല്ലാം എയര്‍ അറേബ്യയുടെ സാന്നിദ്ധ്യമുണ്ട്.
കഴിഞ്ഞ ഏഴു വര്‍ഷമായി കൊച്ചിയിലെ ജനങ്ങള്‍ നല്കുന്ന പിന്തുണയ്ക്കു എയര്‍ അറേബ്യ നന്ദി പറയുന്നു. 2006ല്‍ എയര്‍ അറേബ്യ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ ഇതുവരെ വിജയകരമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവധിക്കാലം ഞങ്ങളോടൊപ്പം ആഘോഷിക്കാന്‍ ഈ ഓഫറുകള്‍ ഏവരും ഇഷ്ടപ്പെടുമെന്ന് കരുതുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
എയര്‍ അറേബ്യ കൊച്ചിയില്‍നിന്നും ഷാര്‍ജയിലേക്ക് ദിവസവും രണ്ടു സര്‍വീസുകള്‍ നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 3:50നും വൈകീട്ട് 7:15 നും പുറപ്പെടുന്ന ഫ്ലൈറ്റുകള്‍ ഷാര്‍ജയില്‍ യഥാക്രമം രാവിലെ 6:15നും വൈകീട്ട് 9:40നും എത്തും. ഇതുപോലെ ഷാര്‍ജയില്‍ നിന്നും ദിവസവും 1:10നും 9:45നും പുറപ്പെടുന്ന വിമാനങ്ങള്‍ കൊച്ചിയില്‍ 6:35നും രാവിലെ 3:10നും എത്തിച്ചേരും. എയര്‍ അറേബ്യ ബാംഗളൂര്‍, അഹമ്മദാബാദ്, ചെന്നൈ, ജയ്പൂര്‍, കൊച്ചി, മുംബൈ, നാഗ്പൂര്‍, കോയമ്പത്തൂര്‍, തിരുവനന്തപുരം, ഹൈദരാബാദ്, കോഴിക്കോട്, ഡല്‍ഹി, ഗോവ എന്നിങ്ങനെ 13 സ്ഥലങ്ങളിലേക്ക് ഇന്ത്യയില്‍ സര്‍വീസ് നടത്തുന്നുണ്ട്.
എയര്‍ലൈന്റെ നെറ്റ്വര്ക്കില് എവിടെയും ഏതുതരം സൗകര്യങ്ങളും സേവനങ്ങളും കമ്പനി ഒരുക്കുന്നു. ബുക്കിങ്ങിനായി ംംം.മശൃമൃമയശമ.രീാ സന്ദര്‍ശിക്കുക.
2003ല്‍ ആരംഭിച്ച എയര്‍ അറേബ്യ ഇന്ന് യുഎഇ, മൊറോക്കോ ,ഈജിപ്റ്റ് എന്നിവിടങ്ങളിലെ മൂന്ന് ഹബുകളില്‍ നിന്നായി 80 റൂട്ടുകളിലേക്ക് 31 പുതിയ എ320 എയര്‍ക്രാഫ്റ്റുകളുടെ സര്‍വീസ് നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: