മുംബൈ: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മക്ഡോണാള്‍ഡ് ഉല്പന്നങ്ങള്ക്ക് വില ഉയരും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് മക്ഡോണാള്‍ഡ് കോര്പ്പറേഷന് വില വര്‍ധിപ്പിക്കുന്നത്. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ഉയരുന്നതിനിടയിലാണ് മക്ഡൊണാള്‍ഡിന്റെ ഈ നടപടി. വിലയില്‍ 5-6 ശതമാനം വരെ വര്‍ധനവ് വരുത്തുമെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. ഫെബ്രുവരിയില്‍ കേന്ദ്രം സേവന നികുതി ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ വിലയില്‍ മക്ഡൊണാള്‍ഡ് അഞ്ച് ശതമാനം വര്‍ധനവ് വരുത്തിയിരുന്നു.
കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും ഇത്തരമൊരു പരിതസ്ഥിതിയില്‍ വില ഉയര്‍ത്താതെ പറ്റില്ലെന്നും മക്ഡൊണാള്‍ഡിന്റെ ഫ്രാഞ്ചൈസിയായ ഹാര്‍ഡ്കാസ്റ്റില്‍ റെസ്റ്റോറന്റ് വൈസ് ചെയര്മാന് അമിത് ജാടിയ പറഞ്ഞു. മക്ഡൊണാള്‍ഡിന് നിലവില്‍ ഇന്ത്യയില്‍ 309 സ്റ്റോറുകളാണുള്ളത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 80-90 റസ്റ്റോറന്റുകള്‍ കൂടി തുറക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: