കൊച്ചി: എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സിന് 622 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭം. മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ലാഭത്തില്‍ 12 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. പുതിയ ബിസിനസ് പ്രീമിയത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ എസ് ബി ഐ ലൈഫിന് ഒന്നാം റാങ്കാണുള്ളത്.
എസ് ബി ഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം 19 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2618 കോടി രൂപയായി. തലേ വര്‍ഷം ഇത് 2193 കോടി രൂപ മാത്രമായിരുന്നു. അസറ്റ് അണ്ടര്‍ മാനേജ്മെന്റ് 46576 കോടി രൂപയില്‍നിന്ന് 11 ശതമാനം വര്‍ധനവോടെ 51912കോടി രൂപയിലെത്തി.
കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടിവന്ന പരിസ്ഥിതിയില്‍ പോലും ലാഭകരമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞത് ജനങ്ങള്‍ക്ക് കമ്പനിയോടുള്ള വിശ്വാസത്തിന്റെ ഫലമാണെന്ന് എസ് ബി ഐ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ അതാനുസെന് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഐ ആര് ഡി എ റിപ്പോര്‍ട്ട് അനുസരിച്ച് എസ് ബി ഐ ലൈഫിന് സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയിലെ വിപണി പങ്കാളിത്തം 17 ശതമാനമാണ്.
മൊത്തം പോളിസിയുടെ 23 ശതമാനം ഗ്രാമീണ മേഖലയില്‍നിന്നുള്ളതാണ്. സാമൂഹ്യമേഖലയിലെ ഏറ്റവും താഴെ കിടയിലുള്ള 68714 പേരെ ലൈഫ് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ കൊണ്ടുവരാനും എസ് ബി ഐ ലൈഫിന് കഴിഞ്ഞു. ഓണ്‍ലൈന്‍ സംരക്ഷണ പ്ലാനായ ഇ ഷീല്‍ഡ്, സ്മാര്‍ട്ട് ഇന്‍കം പ്രൊട്ടക്ട്, പ്യുര്‍ പ്രൊട്ടക്ഷന്‍ പ്ലാന്‍, സ്മാര്‍ട്ട് ഇന്‍കം ഷീല്‍ഡ്, പെന്ഷന് പ്ലാന്‍ എന്നിവ പുതിയ പ്ലാനുകളില്‍ ഉള്‍പ്പെടുന്നു.
എസ് ബി ഐ ലൈഫിന്റെ അംഗീകൃത മൂലധനം 2000 കോടി രൂപയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18000 ശാഖകളും അഞ്ച് അസോസിയേറ്റ് ബാങ്കുകളും 94000 ഇന്‍ഷുറന്‍സ് അഡ്വൈര്മാരും ചേര്‍ന്നതാണ് എസ് ബി ഐ ലൈഫിന്റെ വിപണന ശൃംഖല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: