ന്യൂദല്‍ഹി: പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ടെലികോം മേഖലയ്ക്ക് ആശ്വാസമായി വിദേശ നിക്ഷേപം. വളര്‍ച്ച വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഭാരതി എയര്‍ടെല്ലിനാണ് ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഫൗണ്ടേഷന് എന്‍ഡോവ്മെന്റിന്റെ നിക്ഷേപം ലഭിക്കുക. ഏകദേശം 6,800 കോടി രൂപ ഭാരതി എയര്‍ടെല്ലില്‍ നിക്ഷേപിക്കുന്നതിനാണ് കമ്പനി ഒരുങ്ങുന്നത്. ഒരു ഓഹരിയ്ക്ക് 340 രൂപ എന്ന നിരക്കില്‍ അഞ്ച് ശതമാനം ഓഹരികളാണ് ഖത്തര്‍ ഗ്രൂപ്പ് വാങ്ങുന്നത്.
പാദഫലത്തില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ടുകൊണ്ടിരിക്കുന്ന ഭാരതി എയര്‍ടെല്ലിന് ആഫ്രിക്കയിലെ സേവന പ്രവര്‍ത്തനങ്ങളിലൂടെ 63,839.5 കോടി രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് കണക്കാക്കുന്നത്. ക്യൂഎഫ്ഇയില് നിന്നുള്ള നിക്ഷേപം എയര്‍ടെല്ലിന്റെ മൂലധനാടിത്തറ ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ നിക്ഷേപത്തെ സ്വാഗതം ചെയ്യുന്നതായും ക്യൂഎഫ്ഇയുമായുള്ള പങ്കാളിത്തം കമ്പനിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായും ഭാരതി ഗ്രൂപ്പ് ചെയര്‍മാനും സിഇഒയും ആയ സുനില്‍ മിത്തല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: