ന്യൂദല്‍ഹി: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ അറ്റാദായം ഉയര്‍ന്നു. നാലാം പാദത്തില്‍ അറ്റാദായം 14.65 ശതമാനം ഉയര്‍ന്ന് 787.20 കോടിയിലെത്തി.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 686.61 കോടി രൂപയായിരുന്നു അറ്റാദായം. മൊത്ത വില്പന 12.48 ശതമാനം ഉയര്‍ന്ന് 6,367.14 കോടി രൂപയിലെത്തി.
2013 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇത് 5,660.48 കോടി രൂപയായിരുന്നുവെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം കമ്പനിയുടെ അറ്റലാഭം 37.20 ശതമാനം ഉയര്‍ന്ന് 3,828.98 കോടി രൂപയിലെത്തി.
2011-12 കാലയളവില്‍ ഇത് 2,790.66 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹിന്ദുസ്ഥാന്‍ ലിവറിന്റെ മൊത്ത വില്പന 22,987.73 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 26,317.15 കോടി രൂപയിലെത്തിയിരുന്നു.
മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷം ഒരു രൂപ വിലയുള്ള ഓഹരികളുടെ ലാഭവിഹിതം ആറ് രൂപയാക്കുന്നതിന് കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: