കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ 2013 മാര്‍ച്ച് 31 വര്‍ഷത്തെ സാമ്പത്തികഫലങ്ങളില്‍ സംയോജിത അറ്റാദായം മുന്‍വര്‍ഷത്തെക്കാള്‍ 13.12 ശതമാനം വര്‍ധിച്ച് 852.66 കോടിയായി. സ്റ്റാന്ഡ്എലോണ് അറ്റാദായം 838.17 കോടിയായി ഉയര്‍ന്നു.
ബാങ്കിന്റെ റീടെയ്ല്‍, എസ്എംഇ, എന്‍ആര്‍ഐ വിഭാഗങ്ങളിലാണ് മികച്ച വളര്‍ച്ച കാഴ്ചവച്ചത്. റീടെയ്ല്‍ വായ്പകള്‍ 25.47 ശതമാനം വര്‍ധിച്ച് 13,328 കോടിയായി. 2011-12 വര്‍ഷം റീടെയ്ല്‍ വായ്പകള്‍ 9,436 കോടിയില്‍ നിന്ന് 12.58 ശതമാനം വര്‍ധിച്ച് 10,623 കോടിയായതാണ് സഹായകമായത്. റീടെയ്ല്‍ നിക്ഷേപങ്ങള്‍ 17.45 ശതമാനം വര്‍ധിച്ച് 48,484 കോടിയായി. എസ്എംഇ മേഖലയ്ക്കുള്ള വായ്പകള്‍ 22.44 ശതമാനം ഉയര്‍ന്ന് 12,820 കോടിയായി.
നടപ്പുവര്‍ഷത്തിന്റെ അവസാനപാദത്തില്‍ ഒരുലക്ഷം കോടി രൂപയുടെ ബിസിനസ് എന്ന നാഴികക്കല്ലും ഫെഡറല്‍ ബാങ്ക് പിന്നിട്ടു. മൊത്തവരുമാനം 12.17 ശതമാനം വര്‍ധിച്ച് 6,832.01 കോടിയായി. മറ്റുവരുമാനം 24.81 ശതമാനം വര്‍ധിച്ച് 664.44 കോടിയായി. അറ്റാദായം 7.90 ശതമാനം ഉയര്‍ന്ന് 838.17 കോടിയായി. 3.37 ശതമാനം എന്ന അറ്റപലിശ മാര്‍ജിനോടെ അറ്റപലിശ വരുമാനം 1,974.66 കോടിയായി. മൊത്തം നിക്ഷേപങ്ങള്‍ 48,937.12 കോടിയില്‍ നിന്ന് 17.73 ശതമാനം വര്‍ധിച്ച് 57,614.86 കോടിയായി. ശരാശരി കാസ 11,630 കോടിയില്‍ നിന്ന് 23.49 ശതമാനം വര്‍ധിച്ച് 14,362 കോടിയുമായി. വായ്പകള്‍ 16.79 ശതമാനം വര്‍ധിച്ച് 37755.99 കോടിയില്‍ നിന്ന് 44096.71 കോടിയായപ്പോള്‍ നിക്ഷേപങ്ങള്‍ 17402.49 കോടിയില്‍ നിന്ന് 21.56 ശതമാനം ഉയര്‍ന്ന് 21154.59 കോടിയായി. അറ്റ നിഷ്ക്രിയ ആസ്തി 431.94 കോടിയായിരുന്നു.
പ്രതി ഓഹരിവരുമാനം (ഇപിഎസ്) 45.41 രൂപയില്‍ നിന്ന് 49 രൂപയായി ഉയര്‍ന്നു. ബുക്ക് വാല്യു 333.61-ല്‍ നിന്ന് 364.74 കോടിയായി. മൂലധന പര്യാപ്തതാ അനുപാതം 14.73 ശതമാനം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: