ന്യൂദല്‍ഹി: മെയ് മൂന്നിന് നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന വായ്പാ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് രഘുറാം രാജന്. മൊത്തം പണപ്പെരുപ്പ നിരക്കില്‍ കുറവുണ്ടായതും വളര്‍ച്ച ഇനിയും ശക്തിപ്പെടുത്തേണ്ടത് ആവശ്യമായതിനാലും നിരക്കുകള്‍ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായ രഘുറാം രാജന് പ്രകടിപ്പിച്ചത്. പലിശ നിരക്ക് വീണ്ടും കുറയ്ക്കുന്നത് പണപ്പെരുപ്പ നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മൊത്ത വില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 5.96 ശതമാനമായിരുന്നു. 6.8 ശതമാനമായിരിക്കുമെന്നാണ് ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്. മാര്‍ച്ചില്‍ നടന്ന വായ്പാ അവലോകനത്തില്‍ റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചിരുന്നു. 7.5 ശതമാനമാണ് റിപ്പോ നിരക്ക്. 6.5 ശതമാനമാണ് റിവേഴ്സ് റിപ്പോ നിരക്ക്. കരുതല്‍ ധനാനുപാത നിരക്ക് നാല് ശതമാനമാണ്. 2012-13 ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: