കൊച്ചി: ഡിജിറ്റല്‍ ടെക്നോളജി രംഗത്തെ മുന്‍നിരക്കാരായ സാംസങ്ങ് ഇലക്ട്രോണിക്സ് ഇന്ത്യന്‍ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് രൂപകല്പന ചെയ്ത മെയ്ഡ് ഫോര്‍ ഇന്ത്യ എല്‍ഇഡി ടെലിവിഷന്‍ സീരീസ് വിപണിയിലെത്തിച്ചു. കണക്റ്റ് ഷെയര്‍ ട്രാന്‍സ്ഫര്‍ സൗകര്യത്തോടുകൂടിയ രണ്ട് യുഎസ്ബി പോര്‍ട്ടുകളാണ് ഈ സീരീസിന്റെ പ്രത്യേകത.
പെന്‍ഡ്രൈവ്, സ്മാര്‍ട്ട് ഫോണ്‍ മറ്റ് സ്റ്റോറേജ് ഡിവൈസുകള്‍ എന്നിവയിലുള്ള ഉള്ളടക്കം കപ്യൂട്ടറിന്റെ സഹായമില്ലാതെ തന്നെ പുതിയ മെയ്ഡ് ഫോര്‍ ഇന്ത്യ എല്‍ഇഡി ടിവിയില്‍ ആസ്വദിക്കാനാവും. വോള്‍ട്ടേജ് വ്യതിയാനങ്ങളേയും, മിന്നലിനേയും, ഹുമിഡിറ്റിയേയും പ്രതിരോധിക്കുവാനുള്ള ട്രിപ്പിള്‍ പ്രൊട്ടക്റ്റര്‍ സംവിധാനവും ഈ ടെലിവിഷനുകളിലുണ്ട്. 22 മുതല്‍ 46 ഇഞ്ച് വരെ സ്ക്രീന്‍ സൈസില്‍ ലഭ്യമായ മെയ്ഡ് ഫോര്‍ ഇന്ത്യ എല്‍ഇഡി ടെലിവിഷനുകളുടെ വില 15,900 മുതല്‍ 76,500 രൂപ വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: