സാന്‍ഫ്രാന്‍സിസ്കോ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ആദ്യമായി ആപ്പിളിന്റെ ലാഭം ഇടിഞ്ഞു. ഈ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ 9.5 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് ആപ്പിള്‍ നേടിയത്. വരുമാനമാകട്ടെ 43.6 ബില്യണ്‍ ഡോളറും. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തില്‍ നേരിയ വര്‍ധനവ് ഉണ്ടായെങ്കിലും ലാഭം ഇടിഞ്ഞു. 2012 ല്‍ ഇതേ കാലയളവില്‍ ലാഭം 11.6 ബില്യണ്‍ ഡോളറും വരുമാനം 39.2 ബില്യണ്‍ ഡോളറുമായിരുന്നു.
ആപ്പിള്‍ ഐഫോണിന്റേയും ഐപാടിന്റെയും ശക്തമായ പ്രകടനമാണ് മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ റേക്കോഡ് വരുമാനം നേടാന്‍ സഹായിച്ചതെന്ന് ആപ്പിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറിന്റെ ഇരട്ടിയില്‍ അധികം തുകയ്ക്കുള്ള ഓഹരികള്‍ തിരിച്ചെടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ ഓഹരി വിഹിതം 15 ശതമാനമായി ഉയര്‍ത്തുന്നതിനും ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. ഓഹരി ഉടമകളുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നാലാം പാദ ഫലം പുറത്ത് വന്നതിനെ തുടര്‍ന്ന് ആപ്പിളിന്റെ ഓഹരി വില 5.5 ശതമാനം ഉയര്‍ന്ന് 428.30 യുഎസ് ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: