കൊച്ചി : ഗോദ്റേജ് ബ്രാന്‍ഡ് അംബാസഡര്‍ ആയി ബോളിവുഡ്താരം ആമിര്ഖാന് നിയമിതനായി. പ്രതിദിനം 500 ദശലക്ഷം ജനങ്ങള്‍ ബന്ധപ്പെടുന്ന ഗോദ്റെജിന്റെ സമൂഹത്തോടുള്ള പ്രതിബദ്ധത കൂടുതല്‍ അരക്കിട്ടുറപ്പിക്കുന്നതാണ് ആമിര്‍ഖാന്റെ നിയമനം എന്ന് ഗോദ്റേജ് ഗ്രൂപ്പ് സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് തലവന്‍ ഷിരീഫ് ജോഷി പറഞ്ഞു.
ഗോദ്റെജ് കാര്‍, ഹോം ഫ്രെഷ്ണറുകള്, സാങ്കേതിക വിദ്യയുടെ പൂര്‍ണ്ണത തികഞ്ഞ ഫര്ണിച്ചറുകളായ ഗോദ്റേജ് ഇന്റീരിയോ സിസ്ല് ടേബിള്‍, ഗൃഹോപകരണങ്ങള്‍, ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് എന്നിവയെ എല്ലാം ആമിര്ഖാന് പ്രതിനിധീകരിക്കും.
1897-ല്‍ സ്ഥാപിതമായ ഗോദ്റെജ് ഗ്രൂപ്പ് 3.8 ബില്യണ്‍ ഡോളര്‍ കമ്പനിയാണ്. കണ്‍സ്യൂമര്‍ ഗുഡ്സ്, റിയല്‍ എസ്റ്റേറ്റ്, നിക്ഷേപം, അഗ്രി പോര്‍ട്ട്ഫോളിയോ, ഓഫീസ്, ഗാര്‍ഹികോപകരണങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ പോര്‍ട്ട്ഫോളിയോ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഗോദ്റേജ് ഗ്രൂപ്പിന് 20 രാജ്യങ്ങളില്‍ സാനിധ്യം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: