മുംബൈ: ഇന്ത്യയുടെ മൊബെയില്‍ സേവന വിപണി 2013 ല്‍ എട്ട് ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ വരുമാനം 1.2 ട്രില്യണ്‍ രൂപയായിരിക്കുമെന്നും വിലയിരുത്തുന്നു. എന്നാല്‍ ആഗോളതലത്തില്‍ മൊബെയില്‍ സേവന വരുമാനത്തിന്റെ രണ്ട് ശതമാനം മാത്രമാണിതെന്നും റിസര്‍ച്ച് സ്ഥാപനമായ ഗാര്‍ട്നര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2012 ല്‍ മൊബെയില്‍ സേവനങ്ങളില്‍ നിന്നും നേടിയ വരുമാനം 1.1 ട്രില്യണ്‍ രൂപയായിരുന്നു. 2013 ല്‍ മൊബെയില്‍ കണക്ഷനുകളുടെ എണ്ണം 770 ദശലക്ഷമായി ഉയരുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനമാണ് വര്‍ധനവ്.
എന്നാല്‍ ഇന്ത്യന്‍ മൊബെയില്‍ വിപണി ഓരോ യൂണിറ്റില്‍ നിന്നും ശരാശരി വരുമാനം നേടുന്നതില്‍ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: