ന്യൂദല്‍ഹി: വിമാന കമ്പനികള്‍ക്ക് നേരിട്ട് സബ്സിഡി നല്‍കുന്നതിന് വ്യോമയാന മന്ത്രാലയം പദ്ധതി രൂപീകരിക്കുന്നു. കൂടുതല്‍ ചെറു പട്ടണങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കുന്നതിനായാണ് ഈ സബ്സിഡി നല്‍കുന്നത്. നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വടക്ക് കിഴക്കന്‍ മേഖലകളിലേക്കും കാശ്മീരിലേക്കും ഒരു നിശ്ചിത ശതമാനം വിമാന സര്‍വീസുകള്‍ നിര്‍ബന്ധമായും നടത്തിയിരിക്കണം.
സാമ്പത്തിക നേട്ടം കൈവരിക്കാന്‍ സാധിക്കാത്ത മേഖലകളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് വേണ്ടി 400 കോടി രൂപയുടെ സബ്സിഡി ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ആഭ്യന്തര വിമാന ടിക്കറ്റുകളിലും 50 രൂപ കരം ചുമത്തിക്കൊണ്ട് സബ്സിഡി നല്കുന്നതിനാവശ്യമായ ധനം സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ചെറുപട്ടണങ്ങളേയും വന്‍ നഗരങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന സര്‍വീസുകള്‍ക്ക് വേണ്ടി ലേല നടപടികള്‍ ആരംഭിക്കും.
ഇത്തരം മേഖലകളിലേക്ക് സര്‍വീസ് നടത്തുന്നതിന് വിമാന കമ്പനികളെ നിര്‍ബന്ധിക്കില്ലെന്നും എന്നാല്‍ സബ്സിഡി നല്കുന്നതിനാല് സര്‍വീസ് നടത്തുന്നതിലൂടെ ലാഭം നേടാന്‍ സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: